എം.വി. ശ്രേയാംസ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മുൻ എം.എൽ.എ.യും മാതൃഭൂമി ഡയറക്ടറുമാണ് എം.വി. ശ്രേയാംസ്കുമാർ.

രാഷ്ട്രീയം[തിരുത്തുക]

ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കേരള ഘടകം അധ്യക്ഷനാണ്. കൽപ്പറ്റ നിയോജകമണ്ഡലത്തെ പതിമൂന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ചു. 2000 മുതൽ 2008 വരെ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചു. 2002 മുതൽ 2007 വരെ ജനതാദൾ (എസ്) വയനാട് ജില്ലാകമ്മിറ്റി പ്രസിഡന്റായി. സോഷ്യലിസ്റ്റ് ജനത പാർലമെന്ററി പാർട്ടി ലീഡർ എന്ന സ്ഥാനവും വഹിച്ചിട്ടുണ്ട്.ജനതാ ദൾ (യുണൈറ്റഡ്) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2006-ൽ എൽ.ഡി.എഫ് മുന്നണിയുടെയും 2011-ൽ യു.ഡി.എഫ്. മുന്നണിയുടെയും ഭാഗമായാണ് എം.എൽ.എ. ആയത്.

കുടുംബം[തിരുത്തുക]

പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാർ ഇദ്ദേഹത്തിന്റെ പിതാവാണ്. മാതാവ്: ഉഷ. ഭാര്യ: കവിത. മക്കൾ: മയൂര, ദേവിക, ഗായത്രി, കൃഷ്ണ ഋഷഭ്

വിദ്യാഭ്യാസം[തിരുത്തുക]

പ്രാഥമിക വിദ്യാഭ്യാസം കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിൽ. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ നേടിയിട്ടുണ്ട്.

മാദ്ധ്യമം[തിരുത്തുക]

മാതൃഭൂമിയുടെ മാർക്കറ്റിങ് ആൻഡ് ഇലക്ട്രോണിക്സ് മീഡിയ അഡ്മിനിസ്ട്രേഷൻ ഡയറക്ടറാണ് ശ്രേയാംസ്കുമാർ. 2003-ൽ മാദ്ധ്യമപ്രവർത്തനത്തിനുള്ള ഉഗ്മ പുരസ്കാരം ലഭിച്ചു. മാതൃഭൂമി സീഡ് പദ്ധതിക്ക് നേതൃത്വം വഹിച്ചു.

സാംസ്കാരികവും കായികവും[തിരുത്തുക]

1990 മുതൽ 1994 വരെ വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. 2000 മുതൽ 2004 വരെ കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായും 1997 മുതൽ 2006 വരെ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിന് പ്രധാന പങ്കുവഹിച്ചു. ഫോട്ടോഗ്രാഫിയിലും യാത്രയിലും താത്പര്യമുള്ളയാളാണ് ശ്രേയാംസ്കുമാർ. മാതൃഭൂമി യാത്ര മാസികയിൽ സ്ഥിരമായി എഴുതാറുണ്ട്. മാതൃഭൂമി ടെലിവിഷനുവേണ്ടി മേഘമൽഹാർ എന്ന സിനിമ നിർമിച്ചു.

"https://ml.wikipedia.org/w/index.php?title=എം.വി._ശ്രേയാംസ്_കുമാർ&oldid=2856323" എന്ന താളിൽനിന്ന് ശേഖരിച്ചത്