ഐക്യ ജനാധിപത്യ മുന്നണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വലതുപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായകേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീ‍ഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തു വരുന്നു.

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു.കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുന്നണി ചെയർമാൻ മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. നിലവിൽ പി.പി. തങ്കച്ചൻ ആണു കൺവീനർ.

ഘടകകക്ഷികൾ[മൂലരൂപം തിരുത്തുക]

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  2. ഐ.യു.എം.എൽ (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് - അഥവാ മുസ്ലീം ലീഗ്)
  3. കേരളാ കോൺഗ്രസ് (ജേക്കബ്)

ജെ.എസ്.എസ്. (ജനാധിപത്യ സംരക്ഷണ സമിതി)

  1. സി.എം.പി. (കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി)
  2. ആർ.എസ്.പി (ബി) (റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ))
  3. ജനതാദൾ (യുനൈറ്റഡ്)

ഇതും കാണുക[മൂലരൂപം തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐക്യ_ജനാധിപത്യ_മുന്നണി&oldid=2586096" എന്ന താളിൽനിന്നു ശേഖരിച്ചത്