എം.എം. ഹസൻ
എം.എം. ഹസൻ | |
---|---|
![]() | |
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് | |
ഔദ്യോഗിക കാലം 25 മാർച്ച് 2017 – 19 സെപ്റ്റംബർ 2018 | |
മുൻഗാമി | വി.എം. സുധീരൻ |
പിൻഗാമി | മുല്ലപ്പള്ളി രാമചന്ദ്രൻ |
വ്യക്തിഗത വിവരണം | |
ജനനം | തിരുവനന്തപുരം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ | 14 മേയ് 1947
പൗരത്വം | ഇന്ത്യ |
രാജ്യം | ![]() |
രാഷ്ട്രീയ പാർട്ടി | Indian National Congress |
പങ്കാളി | എ.കെ. റാഹിയ |
മക്കൾ | ഒരു മകൾ |
മാതാപിതാക്കൾ | എം. മാലിക് മുഹമ്മദ്, എ. ഫാത്തിമ ബീവി |
വസതി | തിരുവനന്തപുരം |
വിദ്യാഭ്യാസം | എൽ.എൽ.ബി, ബിരുദം |
ജോലി | അഭിഭാഷകൻ |
നിലവിൽ യു.ഡി.എഫ് കൺവീനറായ മുൻ കെ.പി.സി.സി പ്രസിഡൻറാണ് മാലിക് മുഹമ്മദ് ഹസൻ അഥവാ എം.എം. ഹസൻ (ജനനം: 14 മെയ് 1947)
ജീവിതരേഖ[തിരുത്തുക]
എം.മാലിക് മുഹമ്മദിൻ്റെയും ഫാത്തിമ ബീവിയുടേയും മകനായി 1947 മേയ് 14-ന് തിരുവനന്തപുരത്ത് ജനിച്ചു. ബിരുദപഠനത്തിന് ശേഷം നിയമബിരുദം നേടി എൻ.ആർ.ഐ. അഭിഭാഷകനായും പ്രവർത്തിച്ചു.[1]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
1973-ൽ പതിനാറാം വയസിൽ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഹസൻ 1974-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു. 1972 മുതൽ 1974 വരെ കേരള യൂണിവേഴ്സിറ്റി യൂണിയന്റെ സെനറ്റ് മെമ്പറും ചെയർമാനുമായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഹസൻ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1987-1991 നിയമസഭയിൽ കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയും പ്രതിപക്ഷമായിരുന്ന യു.ഡി.എഫ്ൻ്റെ ചീഫ് വിപ്പുമായിരുന്നു.[2]
തിരഞ്ഞെടുപ്പ് രംഗത്ത്
1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ലും കഴക്കൂട്ടത്ത് നിന്ന് തന്നെ നിയമസഭ അംഗമായ ഹസൻ 1987-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് എം.എൽ.എയായി 1991-ലും തിരുവനന്തപുരം വെസ്റ്റിൽ നിന്ന് തന്നെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിലെ ആൻ്റണി രാജുവിനോട് പരാജയപ്പെട്ടു.
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം മാറി ആലപ്പുഴ ജില്ലയിലെ കായംകുളത്ത് മത്സരിച്ച ഹസൻ സി.പി.എമ്മിലെ ജി.സുധാകരനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി. 2006-ലും 2011-ലും മത്സരിച്ചില്ല.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചടയമംഗലത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ മുല്ലക്കര രത്നാകരനോട് തോറ്റു. [3],[4] [5] [6]
കെ.പി.സി.സി പ്രസിഡൻറ്
2017-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം. സുധീരൻ രാജി വച്ചതിനെ തുടർന്ന് ഒരു വർഷ കാലയളവിൽ താത്കാലിക പ്രസിഡൻറായി പ്രവർത്തിച്ചു.[7]
യു.ഡി.എഫ് കൺവീനർ
2020-ൽ കൺവീനറായിരുന്ന ബെന്നി ബെഹനാൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു.[8]
അവലംബം[തിരുത്തുക]
- ↑ https://www.newindianexpress.com/states/kerala/2020/oct/03/mm-hassan-takes-charge-as-the-udf-convener-2205259.html
- ↑ http://www.stateofkerala.in/niyamasabha/m_m_hassan.php
- ↑ MEMBERS OF PREVIOUS ASSEMBLY - SIXTH KLA (1980 - 1982)
- ↑ MEMBERS OF PREVIOUS ASSEMBLY - SEVENTH KLA (1982 - 1987)
- ↑ MEMBERS OF PREVIOUS ASSEMBLY - EIGHTH KLA (1987 - 1991)
- ↑ MEMBERS OF PREVIOUS ASSEMBLY - NINTH KLA (1991 - 1996)
- ↑ https://www.newindianexpress.com/states/kerala/2018/sep/21/outgoing-kpcc-president-mm-hassan-may-contest-lok-sabha-polls-from-wayanad-1874976.html
- ↑ https://english.mathrubhumi.com/mobile/news/kerala/benny-behanan-announces-resignation-mm-hassan-to-be-new-udf-convenor-1.5087123