എം.കെ. മുനീർ
എം.കെ. മുനീർ | |
---|---|
![]() | |
കേരളത്തിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി | |
In office മേയ് 2011 – മേയ് 20 2016 | |
മുൻഗാമി | പാലോളി മുഹമ്മദ് കുട്ടി, പി.കെ. ശ്രീമതി |
പിൻഗാമി | കെ.ടി. ജലീൽ, കെ.കെ. ശൈലജ |
മണ്ഡലം | കോഴിക്കോട് സൗത്ത് |
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി | |
In office മേയ് 26 2001 – മേയ് 12 2006 | |
മുൻഗാമി | പി.ജെ. ജോസഫ് |
പിൻഗാമി | പി.ജെ. ജോസഫ് |
മണ്ഡലം | മലപ്പുറം |
കേരള നിയമസഭയിലെ അംഗം | |
In office മേയ് 14 2011 – മേയ് 3 2021 | |
പിൻഗാമി | അഹമ്മദ് ദേവർകോവിൽ |
മണ്ഡലം | കോഴിക്കോട് സൗത്ത് |
In office മേയ് 14 1996 – മേയ് 12 2006 | |
മുൻഗാമി | എ. യൂനസ് കുഞ്ഞ് |
പിൻഗാമി | എം. ഉമ്മർ |
മണ്ഡലം | മലപ്പുറം |
In office ജൂൺ 21 1991 – മേയ് 14 1996 | |
മുൻഗാമി | സി.പി. കുഞ്ഞ് |
പിൻഗാമി | എളമരം കരീം |
മണ്ഡലം | കോഴിക്കോട് -2 |
Personal details | |
Born | കോഴിക്കോട് | 26 ഓഗസ്റ്റ് 1962
Political party | മുസ്ലീം ലീഗ് |
Spouse(s) | നഫീസ മുനീർ |
Children | ഒരു മകൾ, രണ്ട് മകൻ |
Parents |
|
Residence(s) | കോഴിക്കോട് |
As of ജൂലൈ 5, 2020 Source: നിയമസഭ |
മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും 2011-2016 കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഡോ.എം.കെ. മുനീർ(ജനനം:1962 ആഗസ്റ്റ് 26). നിലവിൽ കേരള നിയമസഭയിലേ പ്രതിപക്ഷ ഉപനേതാവ് ആണ്
ജീവിതരേഖ[തിരുത്തുക]
മുൻ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ മകനായ ഇദ്ദേഹം ഇപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. മുസ്ലിംലീഗിലെ പുരോഗമനവാദിയായ ഇദ്ദേഹം ഇന്ത്യാവിഷൻ ചാനലിന്റെ തുടക്കം മുതൽ ചെയർമാൻ ആണ്. കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ മൊഴി ഇന്ത്യാവിഷനിലൂടെ ആദ്യമായി പുറത്തു വന്നതോടെ ഒരുപാട് വിമർശനങ്ങളും പ്രതിഷേധങ്ങളും ഇദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്.
എം.ബി.ബി.എസ് .ബിരുദധാരിയായ മുനീർ കലാസാംസ്കാരിക മേഖലകളിലും അഭിരുചിയുള്ള ആളാണ്. ചില സിനിമകൾക്കും ഏതാനും ആൽബങ്ങൾക്കും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒലിവ് പുസ്തക പ്രസാധാലയം മുനീറിന്റെ മുൻകൈയാൽ തുടക്കമിട്ട സ്ഥാപനമാണ്. പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. രണ്ട് ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.
രാഷ്ട്രീയ രംഗത്ത്[തിരുത്തുക]
- 1987 ൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
- 1991 ൽ കോഴിക്കോട്ടു നിന്നും 1996 ലും 2001 ലും മലപ്പുറത്ത് നിന്നും കേരള നിയമസഭാംഗമായി വിജയിച്ചു.
- 2001 മുതൽ 2006 വരെ കേരളത്തിലെ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്നു.
- 2011 മുതൽ 2016 വരെ പഞ്ചയാത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരിന്നു
- 2017 ൽ പികെ കുഞ്ഞാലികുട്ടി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവും ആയി തിരഞ്ഞെടുക്കപ്പെട്ടു
കൃതികൾ[തിരുത്തുക]
- ഫാഷിസവും സംഘ്പരിവാറും
- സ്കെച്ചസ്
അവലംബം[തിരുത്തുക]
- ഫാഷിസവും സംഘ്പരിവാറും-അഞ്ചാം പതിപ്പ് 2007 (ഒലിവ് പബ്ലിക്കേഷൻസ് ലിമിറ്റഡ്,കോഴിക്കോട്)
![]() |
M. K. Muneer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1962-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഓഗസ്റ്റ് 26-ന് ജനിച്ചവർ
- കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പതിമൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ
- കോഴിക്കോടിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ