Jump to content

കെ. സുധാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.സുധാകരൻ
250x
കെ.പി.സി.സി. പ്രസിഡൻ്റ്
പദവിയിൽ
ഓഫീസിൽ
08 ജൂൺ 2021
മുൻഗാമിമുല്ലപ്പള്ളി രാമചന്ദ്രൻ
നിയമസഭാംഗം
ഓഫീസിൽ
1992,1996,2001,2006–2009
മുൻഗാമിഒ. ഭരതൻ
പിൻഗാമിഎ.പി. അബ്ദുള്ളക്കുട്ടി
മണ്ഡലംകണ്ണൂർ
ലോക്സഭാംഗം
പദവിയിൽ
ഓഫീസിൽ
2009-2014, 2019-തുടരുന്നു
മുൻഗാമിപി.കെ. ശ്രീമതി
മണ്ഡലംKannur
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-05-11) മേയ് 11, 1948  (76 വയസ്സ്)
കണ്ണൂർ, കേരളം
രാഷ്ട്രീയ കക്ഷി
പങ്കാളികെ. സ്മിത
കുട്ടികൾരണ്ടു മക്കൾ
വസതികണ്ണൂർ
As of 11 മെയ്, 2023
ഉറവിടം: നിയമസഭ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകമായ കെ.പി.സി.സിയുടെ[1][2] പ്രസിഡണ്ടും[3] മുൻ മന്ത്രിയും 2019 മുതൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭ അംഗവുമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായ [4] കുമ്പക്കുടി സുധാകരൻ അഥവാ കെ. സുധാകരൻ (ജനനം: 11 മെയ് 1948).[5][6]

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിൽ നടാൽ എന്ന ഗ്രാമത്തിൽ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11ന് ഒരു തീയ്യ കുടുംബത്തിൽ ജനിച്ചു. [7] എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി. [8]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിൻ്റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിൻ്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു.

  • 1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി.
  • 1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡൻ്റ്,
  • 1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
  • 1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്റെ കൂടെ (കോൺഗ്രസ്(ഒ)വിഭാഗം) നിലയുറപ്പിച്ചു.
  • 1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായിരുന്ന സുധാകരൻ 1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായിരുന്നു.
  • 1991-2001 കാലഘട്ടത്തിൽ യു.ഡി.എഫ്ൻ്റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു.
  • 2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറായി പ്രവർത്തിച്ചു
  • 2021 മുതൽ കെ.പി.സി.സി യുടെ അധ്യക്ഷനായി.

കെ.പി.സി.സി പ്രസിഡൻ്റ്

[തിരുത്തുക]
പ്രമാണം:K Sudhakaran at a public speech.jpg
K Sudhakaran at a public speech

2021-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടതോടെ തോൽവിയുടെ ഉത്തരവാദിത്വം നിലവിലെ കെ.പി.സി.സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുത്തു അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു. പുതിയ പ്രസിഡൻറ് സ്ഥാനത്തേക്ക് പല പേരുകൾ വന്നെങ്കിലും ഗ്രൂപ്പിനതീതമായി അണികളുടെ ശക്തമായ വികാരം മനസിലാക്കിയ ഹൈക്കമാൻ്റ് 2021 ജൂൺ 8ന് കടുത്ത മാർക്സിസ്റ്റ് വിരുദ്ധനായ കെ.സുധാകരനെ പ്രസിഡൻ്റായി പ്രഖ്യാപിക്കുകയായിരുന്നു[9].

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

  • 1980, 1982 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എടക്കാട് നിന്നും 1987-ൽ നടന്ന നിയമസഭ ഇലക്ഷനിൽ തലശ്ശേരിയിൽ നിന്നും മത്സരിച്ചു എങ്കിലും പരാജിതനായി.
  • പിന്നീട് 2001-ൽ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ൽ സി.പി.എം നേതാവായ കെ.പി. സഹദേവനെയും തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് നിയമസഭ അംഗമായി.

-->

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കണ്ണൂർ ലോകസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ്, 435182 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68509
2016 ഉദുമ നിയമസഭാമണ്ഡലം കെ. കുഞ്ഞിരാമൻ സി.പി.ഐ(എം) കെ. സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2014 കണ്ണൂർ ലോകസഭാമണ്ഡലം പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ് കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2009 കണ്ണൂർ ലോകസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ.രാഗേഷ് സി.പി.ഐ. എം.,എൽ.ഡി.എഫ്.
2006[ഖ] കണ്ണൂർ നിയമസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. സഹദേവൻ സി.പി.ഐ.എം, എൽ.ഡി.എഫ്.
2001 കണ്ണൂർ നിയമസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കാസിം ഇരിക്കൂർ എൽ.ഡി.എഫ്.
1996 കണ്ണൂർ നിയമസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൻ. രാമകൃഷ്ണൻ , എൽ.ഡി.എഫ്.
1991[ക] എടക്കാട് നിയമസഭാമണ്ഡലം ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. (കോടതി വിധിയിലൂടെ സുധാകരൻ വിജയിച്ചു)
1987 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 എടക്കാട് നിയമസഭാമണ്ഡലം എ.കെ. ശശീന്ദ്രൻ ഐസി(എസ്), എൽ.ഡി.എഫ്. കെ. സുധാകരൻ
1980 എടക്കാട് നിയമസഭാമണ്ഡലം പി.പി.വി. മൂസ അഖിലേന്ത്യാ ലീഗ് കെ. സുധാകരൻ

കുറിപ്പുകൾ

[തിരുത്തുക]

.^ 1991-ൽ എടക്കാട് നിയമസഭാമണ്ഡലത്തിൽ 219 വോട്ടിന് കെ സുധാകരൻ തോറ്റിരുന്നു. സി.പി.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1992 മുതൽ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ച ഒ.ഭരതന് അനുകൂലമായി 1996-ൽ വിധി വരുകയും എം.എൽ.എ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. [17]

.^ 2009-ൽ കണ്ണൂൂർ ലോകസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോൾ നിയമസഭാംഗത്വം രാജി വെച്ചു.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/editorial/2023/05/11/kpcc-president-k-sudhakaran-at-75-years.amp.html
  2. https://www.manoramaonline.com/premium/news-plus/2023/05/11/75-years-of-congress-leader-k-sudhakaran-interview.amp.html
  3. https://www.manoramaonline.com/news/latest-news/2021/06/08/k-sudhakaran-kpcc-president.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-08. Retrieved 2021-06-08.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-06. Retrieved 2010-05-28.
  6. "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2010-04-06. Retrieved മേയ് 28, 2010.
  7. https://www.azhimukham.com/kerala-congress-leader-kannur-candidates-k-sudhakaran-profile/
  8. "ഭൂതകാലം സുധാമയം!"-മാധ്യമം ദിനപത്രം 2012 ഞായർ 8
  9. https://www.mathrubhumi.com/news/kerala/k-sudhakaran-appointed-as-kpcc-president-1.5732767
  10. https://www.mathrubhumi.com/mobile/news/in-depth/election-case-history-in-kerala-first-assembly-to-now-k-m-shaji-verdict-1.3294806[പ്രവർത്തിക്കാത്ത കണ്ണി]
  11. https://www.mathrubhumi.com/mobile/features/politics/kannur-lok-sabha-constituency-1.3621457[പ്രവർത്തിക്കാത്ത കണ്ണി]
  12. https://www.mathrubhumi.com/mobile/election/2019/lok-sabha/kerala-20-20/kannur/kannur-loksabha-constituency-analysis-1.3672797[പ്രവർത്തിക്കാത്ത കണ്ണി]
  13. https://www.mathrubhumi.com/mobile/election/2016/kerala-assembly-election/districtwise/kasaragod/kerala-assembly-election-2016-udhuma-k-sudhakaran-malayalam-news-1.1008630[പ്രവർത്തിക്കാത്ത കണ്ണി]
  14. https://www.mathrubhumi.com/mobile/election/2019/lok-sabha/kerala-20-20/kannur/kannur-lok-sabha-elections-results-2019-k-sudhakaran-s-huge-victory-in-kannur-1.3816918[പ്രവർത്തിക്കാത്ത കണ്ണി]
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-18.
  16. http://www.keralaassembly.org
  17. http://www.mykannur.com/newscontents.php?id=4608[പ്രവർത്തിക്കാത്ത കണ്ണി]
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=കെ._സുധാകരൻ&oldid=4112142" എന്ന താളിൽനിന്ന് ശേഖരിച്ചത്