രമ്യ ഹരിദാസ്
രമ്യ ഹരിദാസ് | |
---|---|
ജനനം | 1987 |
ദേശീയത | ![]() |
വിദ്യാഭ്യാസം | SSLC[1] |
മാതാപിതാക്ക(ൾ) | പി.പി. ഹരിദാസൻ,രാധ |
കേരളത്തിലെ പൊതുപ്രവർത്തകയും കോൺഗ്രസ് നേതാവും ആലത്തൂർ എം.പിയുമാണ് രമ്യ ഹരിദാസ്[2].
ജീവിതരേഖ[തിരുത്തുക]
കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആദിവാസി-ദളിത് സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015 ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു ആയി തെരഞ്ഞെടുക്കപ്പെട്ടു . 2012-ൽ ജപ്പാനിൽ നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്[അവലംബം ആവശ്യമാണ്].
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ [3]. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിലെ പാലാട്ട് മീത്തൽ വീട്ടിൽ പി. ഹരിദാസന്റെയും മഹിള കോൺഗ്രസ് നേതാവ് രാധയുടെയും മകളാണ്. എസ്.എസ്.എൽ.സി പഠനത്തിനുശേഷം സ്വാന്ത് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഫാഷൻ ഡിസൈനിംഗ് കോഴ്സും അതിനുശേഷം പ്രീപ്രൈമറി ആന്റ് ഏർലി ചൈൽഡ്ഹുഡ് എഡ്യുക്കേഷൻ കോഴ്സും രമ്യ പഠിച്ചിട്ടുണ്ട്.[4] ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു [5]..
അധികാര സ്ഥാനങ്ങൾ[തിരുത്തുക]
- 2015 ൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു ആയി തിരണത്തെടുക്കപ്പെട്ടു .
- നിലവിൽ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോ-ഓർഡിനേറ്റർ.
- 2019 ൽ ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലം എം.പി.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2019 | ആലത്തൂർ ലോകസഭാമണ്ഡലം | രമ്യ ഹരിദാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.കെ. ബിജു | സി.പി.എം., എൽ.ഡി.എഫ് | ടി.വി. ബാബു | ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2019-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-11.
- ↑ "ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസ് പ്രചാരണം തുടങ്ങി -". www.mathrubhumi.com. മൂലതാളിൽ നിന്നും 2019-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-17.
- ↑ "അന്ന് രാഹുലിന്റെ ശ്രദ്ധ പിടിച്ചെടുത്ത പെൺകുട്ടി; ഇന്ന് ആലത്തൂരിലെ സ്ഥാനാർഥി - രമ്യ ഹരിദാസ്". wwww.manoramanews.com.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2019-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-11.
- ↑ "പാട്ട്, നൃത്തം, പൊതുപ്രവർത്തനം; രാഹുൽ ബ്രിഗേഡിലെ മിന്നും താരമാണ് രമ്യ-". www.asianetnews.com.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | ![]() |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |