ഡീൻ കുര്യാക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡീൻ കുര്യാക്കോസ്
Youth Congress Kerala- Dean Kuryakose MP (cropped).JPG
എം.പി; പ്രസിഡന്റ്, കേരള യൂത്ത് കോൺഗ്രസ്,
ഔദ്യോഗിക കാലം
2019-ൽ പാർലമെന്റ് അംഗം
മണ്ഡലംഇടുക്കി
ഔദ്യോഗിക കാലം
2016 മുതൽ
വ്യക്തിഗത വിവരണം
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് അഡ്വ.ഡീൻ കുര്യാക്കോസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. പതിനേഴാം ലോക്‌സഭയിൾ ഇടുക്കിയെ പ്രതിനിധീകരിക്കുന്ന എം.പിയാണ്.

ജീവിത രേഖ[തിരുത്തുക]

തൊടുപുഴ പൈങ്ങോട്ടൂർ കുളപ്പുറം എനാനിക്കൽ അഡ്വ. ഏ. എം കുര്യാക്കോസിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് . വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. വിദ്യാർഥി സംഘടനാ പ്രവർത്തന മണ്ഡലത്തിൽ നിരവധി സമര പോരാട്ടങ്ങൾക്ക് ഡീൻ കുര്യാക്കോസ് നേതൃത്വം നൽകിയിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡീൻ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്നു. 2009 - 2010-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡീൻ 2010 - മുതൽ 2013 - വരെ യൂത്ത് കോൺഗ്രസ് ഇടുക്കി ലോക് സഭാമണ്ഡലം പ്രസിഡൻറ് ആയിരുന്നു. 2013 ജൂൺ മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്[1]. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള ജോയ്‌സ് ജോർജുമായി പരാജയപെട്ടിരുന്നു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു.

വിദ്യഭ്യാസ യോഗ്യതകൾ[തിരുത്തുക]

  • തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് പ്രീഡിഗ്രീ
  • മൂലമറ്റം സെന്റ്‌ ജോസഫ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം
  • തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബി.യും എൽ.എൽ.എം.ഉം
  • മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്റർ നാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സ് നിന്ന് എം എ ഹ്യൂമൻ റൈട്സ് ആൻഡ്‌ പൊളിറ്റിക്സിൽ ഫസ്റ്റ് റാങ്കോടെ ഉന്നത വിജയം

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി
2014 ഇടുക്കി ലോകസഭാമണ്ഡലം ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ഡീൻ കുര്യാക്കോസ്
2019 ഇടുക്കി ലോകസഭാമണ്ഡലം ഡീൻ കുര്യാക്കോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് ജോയ്സ് ജോർജ്

അവലംബം[തിരുത്തുക]

  1. "ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്". ന്യൂസ് 18.
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ഡീൻ_കുര്യാക്കോസ്&oldid=3207806" എന്ന താളിൽനിന്ന് ശേഖരിച്ചത്