ഭാരത് ധർമ്മ ജന സേന
ദൃശ്യരൂപം
(ബി.ഡി.ജെ.എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത് ധർമ്മ ജന സേന | |
---|---|
നേതാവ് | വെള്ളാപ്പള്ളി നടേശൻ |
ചെയർപേഴ്സൺ | തുഷാർ വെള്ളാപ്പള്ളി |
രൂപീകരിക്കപ്പെട്ടത് | ഡിസംബർ 2015 |
സഖ്യം | നാഷണൽ ഡെമോക്രാറ്റിക് അലയൻസ് |
വെബ്സൈറ്റ് | |
http://www.bdjsparty.org/ | |
എസ്.എൻ. ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ രൂപംകൊണ്ട ഒരു രാഷ്ട്രീയപാർട്ടിയാണ് ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്.). 2015 ഡിസംബർ 5-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.[1][2] പാർട്ടിയുടെ ചിഹ്നമായി അവതരിപ്പിച്ചത് 'കൂപ്പുകൈ' ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പുകളിൽ ചിഹ്നം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ല. കോൺഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നവുമായുള്ള സാദൃശ്യമാണ് അനുമതി ലഭിക്കാൻ തടസ്സമായത്.[3] മെറൂണിലും വെള്ളയിലുമുള്ള പശ്ചാത്തലത്തിൽ 'കൂപ്പുകൈ' ചിഹ്നം പതിച്ച പതാക പാർട്ടിയുടെ പ്രഖ്യാപന ദിവസം അനാവരണം ചെയ്തിരുന്നു.[4][5][6][7]
അവലംബം
[തിരുത്തുക]- ↑ "ഭാരത് ധർമ്മ ജന സേനയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി". മാതൃഭൂമി ദിനപത്രം. 2015 ഡിസംബർ 5. Archived from the original on 2016-03-10. Retrieved 2016 ഏപ്രിൽ 29.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. പുതിയ പാർട്ടി ഭാരത് ധർമ്മ ജന സേന; ചിഹ്നം കൂപ്പുകൈ". മംഗളം ദിനപത്രം. 2015 ഡിസംബർ 5. Archived from the original on 2015-12-18. Retrieved 2016 മേയ് 5.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "EC rejects BDJS' symbol". മാതൃഭൂമി ദിനപത്രം (ഇംഗ്ലീഷ്). 2015 ഡിസംബർ 9. Archived from the original on 2015-12-14. Retrieved 2016 മേയ് 5.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ Press Trust of India (5 December 2015). "SNDP launches new political outfit, Bharat Dharma Jana Sena". Retrieved 12 March 2016.
- ↑ "SNDP Yogam's political wing Bharat Dharma Jana Sena". Mathrubhumi. Retrieved 12 March 2016.
- ↑ "Kerala's Bharat Dharma Jana Sena joins NDA; to jointly contest state polls with BJP". Zee News. Retrieved 12 March 2016.
- ↑ Radhakrishnan Kuttoor. "Kerala BJP to ride the Dharma Jana Sena". The Hindu. Retrieved 12 March 2016.