സമത്വ മുന്നേറ്റ യാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നായാടി മുതൽ നമ്പൂതിരി വരെയുള്ള ഹിന്ദുസമുദായങ്ങളുടെ ഏകീകരണത്തിലൂടെ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്ത് എസ്.എൻ.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിൽ, അതിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന രാഷ്ട്രീയ യാത്രയാണ് സമത്വ മുന്നേറ്റ യാത്ര. കേരളം മുഴുവൻ സഞ്ചരിക്കുന്ന ഈ യാത്ര 2015 നവംബർ 23-ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് 2015 ഡിസംബർ 5-ന് തിരുവനന്തപുരത്ത് അവസാനിച്ചു.

ഉദ്ഘാടനം[തിരുത്തുക]

23 നവംബർ 2015-ന് കാസർഗോഡ് ജില്ലയിലെ മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ഭദ്രദീപം കൊളുത്തി യാത്ര ആരംഭിച്ചു. ഉദ്ഘാടനചടങ്ങിൽ വെള്ളാപ്പള്ളി നടേശനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. ബിജെപി നേതാവ് വി മുരളീധരനും ഉദ്ഘാടന ചടങ്ങിൽ പങ്കാളിയായി. [1]

സമാപനം[തിരുത്തുക]

2015 ഡിസംബർ 5-ന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിച്ചു.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം[തിരുത്തുക]

"ഭാരത് ധർമ്മ ജന സേന" എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം സമാപനസമ്മേളണത്തിൽ വെച്ച് നടന്നു. സമ്മേളനത്തിൽ കടും ചുവപ്പും വെള്ളയും നിറത്തിലുള്ള പാർട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. 'ഭാരത് ധർമ്മ ജന സേന' യുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമത്വ_മുന്നേറ്റ_യാത്ര&oldid=2346238" എന്ന താളിൽനിന്ന് ശേഖരിച്ചത്