ഭാരത് ധർമ്മ ജന സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഭാരത് ധർമ്മ ജന സേന
ലീഡർവെള്ളാപ്പള്ളി നടേശൻ
ചെയർപെഴ്സൺതുഷാർ വെള്ളാപ്പള്ളി
രൂപീകരിക്കപ്പെട്ടത്ഡിസംബർ 2015 (2015-12)
Allianceനാഷണൽ ഡെമോക്രാറ്റിക് അലയൻസ്
Website
http://www.bdjsparty.org/

എസ്.എൻ. ഡി.പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ രൂപംകൊണ്ട ഒരു രാഷ്ട്രീയപാർട്ടിയാണ് ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്.). 2015 ഡിസംബർ 5-ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്.[1][2] പാർട്ടിയുടെ ചിഹ്നമായി അവതരിപ്പിച്ചത് 'കൂപ്പുകൈ' ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പുകളിൽ ചിഹ്നം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ല. കോൺഗ്രസിന്റെ 'കൈപ്പത്തി' ചിഹ്നവുമായുള്ള സാദൃശ്യമാണ് അനുമതി ലഭിക്കാൻ തടസ്സമായത്.[3] മെറൂണിലും വെള്ളയിലുമുള്ള പശ്ചാത്തലത്തിൽ 'കൂപ്പുകൈ' ചിഹ്നം പതിച്ച പതാക പാർട്ടിയുടെ പ്രഖ്യാപന ദിവസം അനാവരണം ചെയ്തിരുന്നു.[4][5][6][7]

അവലംബം[തിരുത്തുക]

  1. "ഭാരത് ധർമ്മ ജന സേനയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ലെന്ന് വെള്ളാപ്പള്ളി". മാതൃഭൂമി ദിനപത്രം. 2015 ഡിസംബർ 5. മൂലതാളിൽ നിന്നും 2015 ഡിസംബർ 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഏപ്രിൽ 29. Check date values in: |accessdate=, |date=, and |archivedate= (help)
  2. "വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. പുതിയ പാർട്ടി ഭാരത് ധർമ്മ ജന സേന; ചിഹ്നം കൂപ്പുകൈ". മംഗളം ദിനപത്രം. 2015 ഡിസംബർ 5. മൂലതാളിൽ നിന്നും 2015 ഡിസംബർ 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 5. Check date values in: |accessdate=, |date=, and |archivedate= (help)
  3. "EC rejects BDJS' symbol". മാതൃഭൂമി ദിനപത്രം (ഇംഗ്ലീഷ്). 2015 ഡിസംബർ 9. മൂലതാളിൽ നിന്നും 2016 മേയ് 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മേയ് 5. Check date values in: |accessdate=, |date=, and |archivedate= (help)
  4. Press Trust of India (5 December 2015). "SNDP launches new political outfit, Bharat Dharma Jana Sena". ശേഖരിച്ചത് 12 March 2016.
  5. "SNDP Yogam's political wing Bharat Dharma Jana Sena". Mathrubhumi. ശേഖരിച്ചത് 12 March 2016.
  6. "Kerala's Bharat Dharma Jana Sena joins NDA; to jointly contest state polls with BJP". Zee News. ശേഖരിച്ചത് 12 March 2016.
  7. Radhakrishnan Kuttoor. "Kerala BJP to ride the Dharma Jana Sena". The Hindu. ശേഖരിച്ചത് 12 March 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭാരത്_ധർമ്മ_ജന_സേന&oldid=3090717" എന്ന താളിൽനിന്ന് ശേഖരിച്ചത്