ഹൈബി ഈഡൻ
Jump to navigation
Jump to search
ഹൈബി ഈഡൻ | |
---|---|
![]() | |
ലോകസഭാംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 24 2019 | |
മുൻഗാമി | കെ.വി. തോമസ് |
മണ്ഡലം | എറണാകുളം |
കേരള നിയമസഭാംഗം | |
ഔദ്യോഗിക കാലം മേയ് 14 2011 – മേയ് 31 2019 | |
മുൻഗാമി | ഡൊമനിക് പ്രസന്റേഷൻ |
പിൻഗാമി | ടി.ജെ. വിനോദ് |
മണ്ഡലം | എറണാകുളം |
വ്യക്തിഗത വിവരണം | |
ജനനം | തോപ്പുംപടി | ഏപ്രിൽ 19, 1983
രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
പങ്കാളി | അന്ന ലിൻഡ |
മക്കൾ | ഒരു മകൾ |
അമ്മ | റാണി ഈഡൻ |
അച്ഛൻ | ജോർജ് ഈഡൻ |
വസതി | കലൂർ |
വെബ്സൈറ്റ് | http://hibieden.org/ |
As of ഓഗസ്റ്റ് 16, 2020 ഉറവിടം: നിയമസഭ |
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും എറണാകുളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ് ഹൈബി ഈഡൻ.[1]
ജീവിതരേഖ[തിരുത്തുക]
മുൻ എം. എൽ.എ പരേതനായ ജോർജ്ജ് ഈഡന്റെ മകനായി എറണാകുളത്ത് 1983-ൽ ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ കെ.എസ്.യു. വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.തുടർന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ NSUI യുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ എറണാകുളത്തു നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു .
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | എറണാകുളം ലോകസഭാമണ്ഡലം | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 | പി. രാജീവ് | സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 | അൽഫോൺസ് കണ്ണന്താനം | ബി.ജെ.പി., എൻ.ഡി.എ. 137749 |
അവലംബം[തിരുത്തുക]
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | ![]() |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |
![]() |
വിക്കിമീഡിയ കോമൺസിലെ Hibi Eden എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |