കെ.വി. തോമസ്
കുറുപ്പശ്ശേരി വർക്കി തോമസ് | |
---|---|
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ കാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 28 മെയ് 2009 – 26 മെയ് 2014 | |
മുൻഗാമി | കാന്തിലാൽ ഭുരിയ |
പിൻഗാമി | റാം വിലാസ് പാസ്വൻ |
മണ്ഡലം | എറണാകുളം |
ലോക്സഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 1984, 1991, 1996, 2009, 2014 | |
മുൻഗാമി | സേവ്യർ അറക്കൽ |
പിൻഗാമി | ഹൈബി ഈഡൻ |
മണ്ഡലം | എറണാകുളം |
നിയമസഭാംഗം | |
ഓഫീസിൽ 2001, 2006 – 2009 | |
മുൻഗാമി | സെബാസ്റ്റ്യൻ പോൾ |
പിൻഗാമി | ഡൊമിനിക് പ്രസൻ്റേഷൻ |
മണ്ഡലം | എറണാകുളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കുമ്പളങ്ങി, കേരളം, ഇന്ത്യ | മേയ് 10, 1946
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (1970-2022) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (2022-മുതൽ) |
പങ്കാളി | ഷേർളി തോമസ് |
കുട്ടികൾ | 3 മക്കൾ (രണ്ട് ആൺ, ഒരു പെൺ) |
വെബ്‌വിലാസം | http://kvthomas.in |
As of മെയ് 12, 2022 ഉറവിടം: [1] |
അധ്യാപകനും, മുൻ കേന്ദ്രമന്ത്രിയും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ മുൻ നേതാവുമാണ്. കുറുപ്പശ്ശേരി വർക്കി തോമസ് അഥവാ കെ.വി. തോമസ് (ജനനം: 10 മെയ് 1946)[1][2] [3].[4][4]. [4]. യു.ഡി.എഫ് വിജയിച്ച തൃക്കാക്കരയിലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിലെ പ്രചാരണ കാലയളവിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് 2022 മെയ് 12ന് ഇടതുപക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചതിനെ തുടർന്ന് കെ.വി.തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സിയുടെ അച്ചടക്ക നടപടി എ.ഐ.സി.സി അംഗീകരിച്ചു.[5]
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിൽ കുറുപ്പശ്ശേരി വർക്കിയുടേയും റോസമ്മയുടേയും മകനായി 1946 മെയ് പത്തിന് ജനിച്ചു. തേവര എസ്.എച്ച് കോളേജിൽ നിന്ന് എം.എസ്.സി കെമിസ്ട്രി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ കെ.വി. തോമസ് 33 വർഷം തേവര കോളേജിൽ അധ്യാപകനായിരുന്നു. കെമിസ്ട്രി വിഭാഗത്തിൽ 20 വർഷം പ്രൊഫസർ ആയിരുന്ന തോമസ് മാസ്റ്റർ വകുപ്പ് വിഭാഗം മേധാവിയായിട്ടാണ് 2001-ൽ സർവീസിൽ നിന്ന് വിരമിച്ചത്. [6]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1970-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ തോമസ് 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1977 മുതൽ 2022 വരെ കെ.പി.സി.സി അംഗമായിരുന്നു. 1978 മുതൽ 1987 വരെ എറണാകുളം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായ തോമസ് 1978 മുതൽ 1993 വരെ ഐ.എൻ.ടി.യു.സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും 1984 മുതൽ 2022 വരെ എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു. 1984-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1987 മുതൽ 2001 വരെ എറണാകുളം ഡി.സി.സി.യുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെ.പി.സി.സി.യുടെ ട്രഷറർ എന്ന നിലയിലും പ്രവർത്തിച്ചു. 1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്ത് നിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2009-ൽ എം.എൽ.എ ആയിരിക്കെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ വീണ്ടും പാർലമെൻ്റ് അംഗമായി. 2009 മുതൽ 2014 വരെ കേന്ദ്രത്തിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന തോമസ് 2014-ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു[7] 2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് തോമസിന് പകരം സിറ്റിംഗ് എം.എൽ.എയായിരുന്ന ഹൈബി ഈഡനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചതും ജയിച്ചതും. ഇതിനെ തുടർന്ന് കേരളത്തിലെ പാർട്ടി നേതൃത്വവുമായും ഹൈക്കമാൻ്റുമായും ഏറെനാൾ അകൽച്ചയിലായിരുന്നു തോമസ്[8]. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായെങ്കിലും[9] പിന്നീട് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്ന് 2021 ഫെബ്രുവരി പതിനൊന്ന് മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറായി നിയമിതനായി[10] കെ.പി.സി.സിയുടെ വിലക്ക് മറികടന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ സെമിനാറിൽ പങ്കെടുത്തതിന് 2022 ഏപ്രിൽ 30ന് കെ.പി.സി.സിയിൽ നിന്നും രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്ന് 2022 മെയ് 12ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.[11]
സാമൂഹിക പ്രവർത്തനം
[തിരുത്തുക]- പ്രൊഫസർ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് എന്ന ജീവകാരുണ്യ സംഘടന കേരളത്തിലുടനീളം ആകെ 123 സ്കൂളുകൾക്കും അതിൽ പഠിക്കുന്ന 32,000 വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.
- 2003-ൽ കേരളത്തിൽ ടൂറിസം വകുപ്പിൻ്റെ മന്ത്രിയായിരിക്കെ പസഫിക് എഷ്യ ട്രാവൽ റിട്ടേൺ അസോസിയേഷൻ (PATWA) എന്ന സംഘടനയുടെ മികച്ച ടൂറിസം മന്ത്രി എന്ന അവാർഡ് ലഭിച്ചു.
- 2005-ൽ സമാധാനത്തിൻ്റെ അംബാസഡർ ആയി അന്താരാഷ്ട്ര സംഘടനയായ യൂണിവേഴ്സൽ പീസ് ഫെഡറേഷൻ ഇൻറർ റിലീജിയസ് ആൻഡ് ഇൻറർനാഷണൽ തിരഞ്ഞെടുത്തു.
വിവാദങ്ങൾ
[തിരുത്തുക]പ്രധാന ലേഖനം - ഫ്രഞ്ച് ചാരക്കേസ്
കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഫ്രഞ്ച് ചാരക്കേസ്. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയിൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ചു. ഗോവയിൽ നിന്നാണ് ഒരു പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയിൽ എത്തിയത്. സർവേയിൽ സംശയം തോന്നിയ കോസ്റ്റ് ഗാർഡ് ഡിസംബർ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു.[13] പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു.
ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പുമാണ് ആദ്യ രണ്ടു പ്രതികൾ. മൂന്നാം പ്രതി ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെയും നാലാം പ്രതി കോൺഗ്രസ് നേതാവ് കെ.വി. തോമസുമാണ്. നാലാം പ്രതി കെ.വി. തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ട് 1998 ജനുവരി 28 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു.
കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് കെ.വി. തോമസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് ഫ്രഞ്ച് ചാരക്കേസിന് രാഷ്ട്രീയമാനം കൈവന്നു. 1996-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച കെ.വി. തോമസിന്റെ പരാജയത്തിന് ഈ വിവാദം ഒരു ഘടകമാണെന്ന് പല നിരീക്ഷകരും കരുതുന്നു.
കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010 ഒക്ടോബറിൽ കാസർകോട് വെച്ച് നടന്ന ഒരു സെമിനാറിൽ വെച്ച് എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടത്[14] കക്ഷിരാഷ്ട്രീയഭേദമന്യെ വിമർശിക്കപ്പെട്ടു. [15] [16] [17]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]എഴുത്തുകാരൻ
[തിരുത്തുക]പ്രധാന കൃതികൾ
- എന്റെ ലീഡർ
- കുമ്പളങ്ങി വർണ്ണങ്ങൾ
- എന്റെ കുമ്പളങ്ങി
- എന്റെ കുമ്പളങ്ങിക്കു ശേഷം
- അമ്മയും മകനും
- സോണിയ പ്രിയങ്കരി
- കുമ്പളങ്ങി ഫ്ലാഷ്
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : ഷേർളി തോമസ്[20]
- മക്കൾ
- ബിജു തോമസ് (ഡയറക്ടർ, മർഷക് ബാങ്ക്, ദുബായ്)
- രേഖ (കൊച്ചി-ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ)
- ഡോ. ജോ തോമസ് (ആസ്റ്റർ മെഡിസിറ്റി)(റുമാറ്റോളജി)
- മരുമക്കൾ
- ലക്ഷ്മി പ്രിയദർശിനി
- ടോണി തമ്പി
- ഡോ. അനു ജോസ് (ആസ്റ്റർ മെഡിസിറ്റി)(പീഡിയാട്രിക്)
അവലംബം
[തിരുത്തുക]- ↑ "KV Thomas | കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ | KV Thomas expelled from Congress says K Sudhakaran – News18 Malayalam" https://malayalam.news18.com/news/kerala/kv-thomas-expelled-from-congress-says-k-sudhakaran-ar-532205.html
- ↑ "കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, kv thomas, congress party, k sudhakaran" https://www.mathrubhumi.com/news/kerala/kv-thomas-expelled-from-congress-party-1.7509423
- ↑ "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു". മാതൃഭൂമി. മേയ് 28, 2009. Archived from the original on 2009-05-30. Retrieved മേയ് 28, 2009.
- ↑ 4.0 4.1 4.2 "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 27, 2010.
- ↑ https://www.manoramanews.com/news/breaking-news/2022/05/12/congress-expelled-kv-thomas.html
- ↑ https://m.timesofindia.com/elections/candidates/prof-k-v-thomas
- ↑ http://164.100.47.194/Loksabha/Members/memberbioprofile.aspx?mpsno=3209&lastls=16
- ↑ https://www.manoramanews.com/news/kerala/2021/01/25/kv-thomas-to-ldf-what-history-shows-special-video.html
- ↑ https://www.mathrubhumi.com/mobile/election/2021/kerala-assembly-election/districtwise/ernakulam/kv-thomas-to-go-ldf-1.5373064[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/news/kerala/kv-thomas-appointed-as-kpcc-working-president-1.5430088
- ↑ "കെ.വി.തോമസിനെ കോൺഗ്രസിൽനിന്നു പുറത്താക്കി: കെ.സുധാകരൻ | KV Thomas | congress | Manorama Online" https://www.manoramaonline.com/news/latest-news/2022/05/12/kv-thomas-expelled-from-congress.html
- ↑ https://www.mathrubhumi.com/mobile/ernakulam/news/10aug2020-1.4967008[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.oneindia.in/news/2000/05/28/ker-french.html
- ↑
"മരണം എൻഡോസൾഫാൻ മൂലമല്ല: മന്ത്രി കെ.വി. തോമസ്" (in Malayalam). കേരളകൗമുദി. Retrieved ഒക്ടോബർ 26, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑
"എൻഡോസൾഫാൻ: കെ.വി തോമസിനെതിരെ വി.എസും സുധീരനും" (in Malayalam). മംഗളം. Retrieved ഒക്ടോബർ 26, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ "എൻഡോസൾഫാൻ: കേന്ദ്രനിലപാടിനെതിരെ വി.എസും സുധീരനും" (in Malayalam). മാതൃഭൂമി. Archived from the original on 2010-10-29. Retrieved ഒക്ടോബർ 26, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑
"എൻഡോസൾഫാൻ നിരോധിക്കാൻ എം.പിമാർ സമ്മർദ്ദം ചെലുത്തണം: വി.എസ്" (in Malayalam). കേരളകൗമുദി. Retrieved ഒക്ടോബർ 26, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-19.
- ↑ http://www.keralaassembly.org
- ↑ https://www.manoramaonline.com/news/latest-news/2024/08/06/kv-thomas-s-wife-sherly-thomas-passed-away.html
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
- Articles with dead external links from ഒക്ടോബർ 2022
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- പതിനാറാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- 1946-ൽ ജനിച്ചവർ
- മേയ് 10-ന് ജനിച്ചവർ
- കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- എറണാകുളം ജില്ലയിൽ ജനിച്ചവർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ