സിന്ധു ജോയ്
ഡോ.സിന്ധു ജോയ് | |
---|---|
![]() | |
ജനനം |
എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡണ്ടും സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ഡോ.സിന്ധു ജോയ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മൽസരിച്ചു പരായജയപ്പെട്ടിരുന്നു. പിന്നീട് എറണാകുളം ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ വി തോമസിനെതിരെ മത്സരിച്ചും പരാജയപ്പെട്ടു. വിദ്യാർത്ഥി രാക്ഷ്ട്രീയത്തിൽ സജീവമായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്ത് മർദ്ദനവും[അവലംബം ആവശ്യമാണ്] ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
രാഷ്ട്രീയ പശ്ചാത്തലം[തിരുത്തുക]
- പ്രസിഡണ്ട്, എസ്.എഫ്.ഐ - മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി
- പ്രസിഡണ്ട്, എസ്.എഫ്.ഐ ഏരിയ കമ്മിറ്റി, എറണാകുളം
- അംഗം, എസ്.എഫ്.ഐ ജില്ല കമ്മിറ്റി, എറണാകുളം
- അംഗം, എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് ,എറണാകുളം
- വൈസ് പ്രസിഡണ്ട്, എസ്.എഫ്.ഐ ജില്ല കമ്മിറ്റി, തിരുവനന്തപുരം
- സെനേറ്റ് മെംബർ, കേരള സർവ്വകലാശാല
- സെനേറ്റ് മെംബർ, മഹാത്മാഗാന്ധി സർവ്വകലാശാല
- ചെയർ പേഴ്സൺ, മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ
- പ്രസിഡണ്ട്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2009 | എറണാകുളം ലോകസഭാമണ്ഡലം | കെ.വി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സിന്ധു ജോയ് | സി.പി.എം., എൽ.ഡി.എഫ്. | എ.എൻ. രാധാകൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ. |
2006 | പുതുപ്പള്ളി നിയമസഭാമണ്ഡലം | ഉമ്മൻ ചാണ്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സിന്ധു ജോയ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |