ഉള്ളടക്കത്തിലേക്ക് പോവുക

മഹാരാജാസ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു സർക്കാർ കലാലയമാണ് മഹാരാജാസ് കോളേജ് (Maharaja's College, Ernakulam). കേരളത്തിൻ്റെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിൽ ഈ സ്ഥാപനത്തിന് നിർണായകമായ സ്ഥാനമുണ്ട്. നിലവിൽ ഇത് സ്വയംഭരണ പദവി (Autonomous) ഉള്ള ഒരു സർക്കാർ കോളേജാണ്.

മഹാരാജാസ് കോളേജ്, എറണാകുളം
മഹാരാജാസ് കോളേജ് പ്രധാന കവാടം 2023
ആദർശസൂക്തം"Vidyayamruthamasnuthe" (Isha Upanishad 11.01) (Sanskrit; taken from the Vedas; means "The one who possesses knowledge becomes immortal")
തരംസർക്കാർ വിദ്യാഭ്യാസ സ്ഥാപനം
സ്ഥാപിതം1875
പ്രധാനാദ്ധ്യാപക(ൻ)പ്രോഫ. എം.എസ്. വിശ്വംഭരൻ
സ്ഥലംഎറണാകുളം, കൊച്ചി, കേരള, ഇന്ത്യ
അഫിലിയേഷനുകൾഎം.ജി. സർവ്വകലാശാല, കേരള
വെബ്‌സൈറ്റ്Official website

1875-ൽ ആണ് ഈ കോളേജ് സ്ഥാപിതമായത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. കോട്ടയം എം.ജി യൂനിവേഴ്‌സിറ്റിയുടെ കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്. ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. പ്രകാഷ് ഹി. എൻ. ആണ്.

ചരിത്രം

[തിരുത്തുക]
Maharaja's college gate

1845-ൽ കൊച്ചിൻ സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ൽ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജന്തുശാസ്ത്രം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. മദ്രാസ് യൂണിവേർസിറ്റിയുടെ കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂർണ്ണ തോതിൽ പ്രവർത്തിച്ചിരുന്നു.

മഹാരാജാസ് കോളേജ്, 1925-ൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർ സി.വി. രാമനും ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു ആ ചടങ്ങിലെ പ്രസംഗകർ.

1947-ലാണ് മഹാരാജാസ് കോളേജിൽ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താൻ ഈ വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ൽ തിരുവിതാംകൂർ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂർ യൂണിവേർസിറ്റിയുടെ കീഴിലായി.

1925-ൽ വെറും 500 വിദ്യാർത്ഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകർ മാത്രമായിരുന്നു 1925-ൽ മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ൽ പരം അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.

  • ആദ്യ പി.ജി. കോഴ്സ് (1947): ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷം (1947) കെമിസ്ട്രി വിഭാഗത്തിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ ആരംഭിച്ചു.
  • വിദ്യാഭ്യാസപരമായ വളർച്ച: കൊച്ചി-തിരുവിതാംകൂർ സംയോജനത്തിനുശേഷം തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുടെയും പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെയും (എം.ജി. യൂണിവേഴ്സിറ്റി) കീഴിലായി.
  • സ്വയംഭരണ പദവി: 2015-ൽ സ്വയംഭരണ പദവി (Autonomous) ലഭിച്ചതോടെ സ്വന്തമായി പാഠ്യപദ്ധതികളും പരീക്ഷകളും നടത്താനുള്ള അധികാരം കോളേജിന് ലഭിച്ചു.

സവിശേഷതകളും പ്രാധാന്യവും

[തിരുത്തുക]
  • അക്കാദമിക് മികവ്: കല, ശാസ്ത്രം, വാണിജ്യം എന്നീ വിഭാഗങ്ങളിലായി 20-ഓളം ബിരുദ കോഴ്സുകളും 22-ഓളം ബിരുദാനന്തര കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും ഇവിടെയുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ഈ സ്ഥാപനത്തെ "കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ്" (CPE) ആയി അംഗീകരിച്ചിട്ടുണ്ട്.
  • രാഷ്ട്രീയ സാംസ്കാരിക കേന്ദ്രം: കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായി മഹാരാജാസ് എന്നും നിലകൊണ്ടിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ മുതൽ ജനാധിപത്യപരമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വരെ ഈ കലാലയം സാക്ഷ്യം വഹിച്ചു.
  • ശില്പകലാ ശൈലി: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ രൂപരേഖ മനസ്സിൽ വെച്ചാണ് കോളേജ് മന്ദിരം രൂപകൽപ്പന ചെയ്തത്.
  • പ്രമുഖ വ്യക്തികളുടെ സന്ദർശനം: സ്വാമി വിവേകാനന്ദൻ (1892), രവീന്ദ്രനാഥ ടാഗോർ (1922), മഹാത്മാഗാന്ധി (1927) തുടങ്ങിയ ദേശീയ നേതാക്കൾ കോളേജ് സന്ദർശിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]

ഇന്ത്യൻ രാഷ്ട്രീയത്തിലും, സാഹിത്യത്തിലും, കലാരംഗത്തും പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത സ്ഥാപനമാണിത്. [1] അവരിൽ ചിലർ:

വിഭാഗം (Category) പൂർവ്വ വിദ്യാർത്ഥി (Alumnus) ശ്രദ്ധേയമായ പങ്ക് (Notable Role)
സാഹിത്യം (Literature) ജി. ശങ്കരക്കുറുപ്പ് ജ്ഞാനപീഠം അവാർഡ് ജേതാവ് (ആദ്യമായി), കവി.
സാഹിത്യം (Literature) ഒ.എൻ.വി. കുറുപ്പ് ജ്ഞാനപീഠം അവാർഡ് ജേതാവ്, കവി, ഗാനരചയിതാവ്.
സാഹിത്യം (Literature) ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രശസ്ത റൊമാന്റിക് കവി.
സാഹിത്യം (Literature) വൈലോപ്പിള്ളി ശ്രീധരമേനോൻ പ്രമുഖ കവി.
സാഹിത്യം (Literature) എൻ.എസ്. മാധവൻ പ്രശസ്ത എഴുത്തുകാരൻ, നോവലിസ്റ്റ്.
നിരൂപണം (Criticism) എം.കെ. സാനു പ്രമുഖ സാഹിത്യ നിരൂപകനും ജീവചരിത്രകാരനും.
രാഷ്ട്രീയം (Politics) എ.കെ. ആന്റണി കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര പ്രതിരോധ മന്ത്രി.
രാഷ്ട്രീയം (Politics) ടി.എം. തോമസ് ഐസക് മുൻ കേരള ധനകാര്യ മന്ത്രി.
രാഷ്ട്രീയം (Politics) ദക്ഷായണി വേലായുധൻ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിലെ ഏക ദളിത് വനിതാ അംഗം.
സിനിമ (Cinema) മമ്മൂട്ടി ബഹുമുഖ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ നടൻ.
നീതിന്യായം (Judiciary) കെ.ജി. ബാലകൃഷ്ണൻ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ്.
സിനിമ (Cinema) അമൽ നീരദ് സിനിമാ സംവിധായാകൻ
ശാസ്ത്ജ്ഞർ എസ്. സോമനാഥ് Director VSSC, Thiruvanathapuram
കായികം ചിത്തരഞ്ചൻ നടേഷൻ, Mr Universe
ശാസ്ത്ജ്ഞർ കെ. എസ്. എസ്. നമ്പൂതിരിപ്പാട് ഗണിതശാസ്ത്രഞ്ജൻ

പുറമേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
  • മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - http://www.maharajas.ac.in/
  • മഹാരാജാസ് കോളജ് പൂർവവിദ്യാർത്ഥി സംഘടന - MCOSA Archived 2015-08-01 at the Wayback Machine
  • മഹാരാജാസ് കോളജ് ഇന്ഫോപോർട്ടൽ http://www.maharajascollege.com/
  • മഹാരാജാസ് കോളജ് ട്രോൾ പേജ്

റഫൻസുകൾ

[തിരുത്തുക]
  1. വിനോദ്, വി.ജെ. A Living Chapter in the Nation's History: The Story of Maharaja's College.



"https://ml.wikipedia.org/w/index.php?title=മഹാരാജാസ്_കോളേജ്&oldid=4571362" എന്ന താളിൽനിന്ന് ശേഖരിച്ചത്