മഹാത്മാഗാന്ധി സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി
Mahatma Gandhi University Kottayam Entrance.JPG
സർവ്വകലാശാലയുടെ പ്രവേശനകവാടം
ആദർശസൂക്തംവിദ്യായ അമ്രൃതംസ്നുതേ
തരംപബ്ലിക്
സ്ഥാപിതം1983
ചാൻസലർപി. സദാശിവം
വൈസ്-ചാൻസലർബാബു സെബാസ്റ്റ്യൻ
സ്ഥലംകോട്ടയം, കേരളം, ഇന്ത്യ
അഫിലിയേഷനുകൾയു.ജി.സി
വെബ്‌സൈറ്റ്എം.ജി.യൂനിവേഴ്‌സിറ്റി
സർവ്വകലാശാലയുടെ മുന്നിലെ കവല

മഹാത്മാഗാന്ധി സർവ്വകലാശാല അഥവാ എം.ജി.യൂനിവേഴ്‌സിറ്റി 1983 ഒക്ടോബർ 2-നാണ്‌ സ്ഥാപിതമായത്.[1] കോട്ടയമാണ് സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർ‌വ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 192 ആർ‌ട്സ് ആൻറ് സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർ‌വ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകൾക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങ്ങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. അക്കാദമിക് സെന്ററുകൾ - അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് . ഇംഗ്ലീഷ് ഭാഷാ ആശയ വിനിമയം. പരിസ്ഥിതി പഠനം. എംഎസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം, ബയോമെഡിക്കൽ ഗവേഷണം, സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. മുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി പ്രവേശനവും ഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള്ളതും എം ജി സർവ്വകലാശാലയുടെ പ്രത്യേകതയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല