എ.എ. കൊച്ചുണ്ണി
എ.എ. കൊച്ചുണ്ണി | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഏപ്രിൽ 10 1970 – മാർച്ച് 22 1977 | |
മുൻഗാമി | എം.കെ.എ. ഹമീദ് |
പിൻഗാമി | ടി.എച്ച്. മുസ്തഫ |
മണ്ഡലം | ആലുവ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പള്ളുരുത്തി | ജനുവരി 26, 1921
മരണം | ജൂലൈ 21, 2007 | (പ്രായം 86)
പങ്കാളി | നഫീസ |
കുട്ടികൾ | 3 മകൻ 2 മകൾ |
മാതാപിതാക്കൾ |
|
As of ഫെബ്രുവരി 27, 2024 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.എ. കൊച്ചുണ്ണി (26 ജനുവരി 1921-21 ജൂലൈ 2007).[1] ആലുവ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗമായി. അബ്ദുൽ ഖാദറിന്റേയും ഫാത്തിമയുടേയും മകനായി 1921 ജനുവരി 26ന് എറണാകുളം ജില്ലയിലെ പള്ളുരിത്തിയിൽ ജനിച്ചു. സ്കോളർഷിപ്പോടുകൂടി ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം ബി.എ., ബി.ടി. ബിരുദങ്ങൾ നേടി, 1947 മുതൽ ഏകദേശം പത്ത് വർഷത്തോളം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു.[2] നാലാം കേളനിയമസഭയിലെ കോൺഗ്രസ് പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ, കൊച്ചി കോർപ്പറേഷന്റെ പ്രഥമ മേയർ എന്നീ നിലകളിലും പ്രവർത്തിച്ച കൊച്ചുണ്ണി മാസ്റ്റർ ഒരു ഇസ്ലാം പണ്ഡിതനും, സാഹിത്യകാരനും ഗ്രന്ഥകാരനും ആയിരുന്നു. കച്ചവടശൈലി മാപ്പിളശൈലി, ഇന്ദിരാഗാന്ധിയും കോൺഗ്രസും, നെഹ്രുവും ഇന്ദിരയും ഇന്ത്യയിലെ മുസ്ലീകളും, മതവും സംസ്കാരവും എന്നീ വൈജ്ഞാനിക കൃതികളും, ഇബ്ലീസിന്റെ കുതിരകൾ(കഥകൾ), ആരാധന (നാടകം) എന്നീകൃതികളും രചിച്ചു. സയ്യിദ് അമീർ അലിയുടെ ക്ലാസിക് കൃതികളായ സ്പിരിറ്റ് ഓഫ് ഇസ്ലാം, എ ഷോർട്ട് ഹിസ്റ്ററി ഓഫ് സാരസൻസ് എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുതു.[2]
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
2 | 1977[3] | പെരുമ്പാവൂർ നിയമസഭാമണ്ഡലം | പി.ആർ. ശിവൻ | സി.പി.ഐ.എം. | 40,525 | 7,070 | എ.എ. കൊച്ചുണ്ണി | കോൺഗ്രസ് | 33,455 |
3 | 1977[4] | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | കെ.ജെ. ഹെർഷൽ | ഭാരതീയ ലോക് ദൾ | 29,543 | 4,195 | എ.എ. കൊച്ചുണ്ണി | കോൺഗ്രസ് | 25,348 |
4 | 1970[5] | ആലുവ നിയമസഭാമണ്ഡലം | എ.എ. കൊച്ചുണ്ണി | കോൺഗ്രസ് | 30,179 | 2,124 | എം.കെ.എ. ഹമീദ് | സ്വതന്ത്രൻ | 28,055 |
അവലംബം
[തിരുത്തുക]- ↑ "niyamasabha". Retrieved ഫെബ്രുവരി 27, 2024.
- ↑ 2.0 2.1 "madhyamam". Retrieved ഫെബ്രുവരി 27, 2024.
- ↑ "Kerala Assembly Election Results in 1980". Retrieved ഫെബ്രുവരി 27, 2024.
- ↑ "Kerala Assembly Election Results in 1980". Retrieved ഫെബ്രുവരി 27, 2024.
- ↑ "Kerala Assembly Election Results in 1970". Retrieved 2023-12-15.