യു.എ. ബീരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.എ. ബീരാൻ
കേരളത്തിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 24 1982 – മാർച്ച് 25 1987
മുൻഗാമിഇ. ചന്ദ്രശേഖരൻ നായർ
പിൻഗാമിഇ. ചന്ദ്രശേഖരൻ നായർ
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 27 1977 – ഒക്ടോബർ 27 1978
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
പിൻഗാമിസി.എച്ച്. മുഹമ്മദ്കോയ
കേരളത്തിലെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 27 1977 – ഒക്ടോബർ 27 1978
കേരള നിയമസഭാംഗം
ഓഫീസിൽ
1970 – 1977
മുൻഗാമിചാക്കീരി അഹമ്മദ് കുട്ടി
പിൻഗാമിസി.എച്ച്. മുഹമ്മദ്കോയ
മണ്ഡലംമലപ്പുറം
ഓഫീസിൽ
1977 – 1979
മുൻഗാമിസയ്യിദ് ഉമ്മർ ബാഫക്കി
പിൻഗാമിഇ. അഹമ്മദ്
മണ്ഡലംതാനൂർ
ഓഫീസിൽ
1980 – 1982
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
പിൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
മണ്ഡലംമലപ്പുറം
ഓഫീസിൽ
1982 – 1987
മുൻഗാമിപി.ടി. കുഞ്ഞൂട്ടി
പിൻഗാമികെ. മൊയ്തീൻ കുട്ടി ഹാജി
മണ്ഡലംതിരൂർ
ഓഫീസിൽ
1991 – ഏപ്രിൽ 22 1994
മുൻഗാമിസി.പി. കുഞ്ഞാലിക്കുട്ടി കേയി
പിൻഗാമിഎ.കെ. ആന്റണി
മണ്ഡലംതിരൂരങ്ങാടി
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-03-09)9 മാർച്ച് 1925
കോട്ടക്കൽ
പങ്കാളി(കൾ)എ.പി. കദീജാബി
കുട്ടികൾനാലു മകൻ, രണ്ട് മകൾ
വസതി(കൾ)വളാഞ്ചേരി

യു.എ. ബീരാൻ (1925 മാർച്ച് 9 – 2001 മേയ് 31) കോട്ടയ്ക്കൽ കാരനായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ മന്ത്രിയായിരുന്നിട്ടുണ്ട്.[1] ഇദ്ദേഹം ഇന്ത്യൻ നാഷണൽ ലീഗ്‌ ചേരുകയുണ്ടായി.

ആദ്യകാലവും രാഷ്ട്രീയജീവിതവും[തിരുത്തുക]

നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • 1991- 94 കാലത്ത് സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റിയംഗം
  • 1990-മുതൽ 1993-വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി (ആ കാലയളവിൽ എം.എൽ.എ.യുമായിരുന്നു).
  • 1982 മേയ് 24-നും 1987 മാർച്ച് 3-നും ഇടയിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഇദ്ദേഹം ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.
  • 1979-81 കാലത്ത് ഹൗസ് കമ്മിറ്റിയംഗം.
  • 1978 ജനുവരി 27-നും 1978 ഒക്റ്റോബർ 3-നും ഇടയിൽ ഇദ്ദേഹം ആന്റണിയുടെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
  • 1970-71 കാലത്ത് ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം.
  • 1963-ൽ കോട്ടക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി. 1980 വരെ ഈ പദവിയിലിരുന്നു. 1978-ൽ മന്ത്രിയായപ്പോഴും പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു.[2]
  • മുസ്ലീം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി.
  • സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
  • കേരള ഫിഷർമെൻ വെൽഫെയർ കോർപ്പറേഷൻ ചെയർമാൻ
  • ചന്ദ്രിക പത്രത്തിന്റെ മുൻ സബ് എഡിറ്ററും അസിസ്റ്റന്റ് എഡിറ്ററുമായിരുന്നു.
  • “സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ” സംസ്ഥാന എക്സിക്യൂട്ടീവ് അംഗം.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 തിരൂരങ്ങാടി നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1982 തിരൂർ നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1980 മലപ്പുറം നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1977 താനൂർ നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്
1970 മലപ്പുറം നിയമസഭാമണ്ഡലം യു.എ. ബീരാൻ മുസ്ലീം ലീഗ്

പുസ്തകങ്ങൾ[തിരുത്തുക]

  • "അറബ് വേൾഡ് ആൻഡ് യൂറോപ്പ്", നാസറിന്റെ ആത്മകഥ[4] ഉൾപ്പെടെ ധാരാളം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "U.A. BEERAN". മൂലതാളിൽ നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 November 2010.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-10-14.
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 679. 2011 ഫെബ്രുവരി 28. ശേഖരിച്ചത് 2013 മാർച്ച് 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=യു.എ._ബീരാൻ&oldid=3814904" എന്ന താളിൽനിന്ന് ശേഖരിച്ചത്