എ.സി. ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.സി. ചാക്കോ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഏപ്രിൽ 10 1970 – മാർച്ച് 22 1977
മുൻഗാമിഎം.എം. തോമസ്
മണ്ഡലംകരിമണ്ണൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
ചാക്കോ കുര്യാക്കോസ്

(1913-04-22)ഏപ്രിൽ 22, 1913
തൊടുപുഴ
മരണംജൂൺ 8, 2015(2015-06-08) (പ്രായം 102)
തൊടുപുഴ
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്
പങ്കാളിതേസ്യാമ്മ
കുട്ടികൾ4 മകൻ, 1 മകൾ
മാതാപിതാക്കൾ
  • താഴത്തുവീട്ടിൽ കുര്യാക്കോസ് (അച്ഛൻ)
  • ഏലി (അമ്മ)
വസതിതൊടുപുഴ
As of ജൂലൈ 31, 2023
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും നിയമസഭാംഗവുമായിരുന്നു എ.സി. ചാക്കോ (ജീവിതകാലം: 22 ഏപ്രിൽ 1913 - 8 ജൂൺ 2015).[1] കരിമണ്ണൂർ നിയമസഭാമണ്ഡലത്തിൽ നിന്നും കേരളകോൺഗ്രസ് പ്രതിനിധിയായി നാലാം കേരളനിയമസഭയിൽ അംഗമായി. 1913 ഏപ്രിൽ 22ന് തൊടുപുഴ താഴത്തുവീട്ടിൽ ജനനം. താഴത്തു വീട്ടിൽ കുര്യാക്കോസ്, ഏലി എന്നിവർ മാതാപിതാക്കളും, തേസ്യാമ്മ സഹധർമ്മിണിയുമായിരുന്നു. 2015 ജൂൺ 9-ന് തൊടുപുഴയിൽ വച്ച് അന്തരിച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

രണ്ടുതവണയായി (1952-53,1954-56) തിരുക്കൊച്ചി നിയമസഭയിലും, നാലാം കേരളനിയമസഭയിൽ കരിമണ്ണൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിൽ അംഗമായിരുന്ന ചാക്കോ 1965 -ലെ കേരളനിയമസഭാതിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 1980-83 വരെ ഇടുക്കി ഡിസിസി പ്രസിഡന്റായിരുന്ന ചാക്കോ 1970-73 കലഘട്ടത്തിൽ ഗവണ്മെന്റ് അഷുറൻസ് കമ്മിറ്റി ചെയർമാൻ, ലൈബ്രറി അഡ്വൈസറി കമ്മിറ്റിയംഗം (1976-77) എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[2] കരിമണ്ണൂർ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് 38,294 13,908 എ.സി. ചാക്കോ കേരള കോൺഗ്രസ് (പിള്ള) 24,386
2 1970[3] കരിമണ്ണൂർ നിയമസഭാമണ്ഡലം എ.സി. ചാക്കോ കേരള കോൺഗ്രസ് 17,689 4,612 ജി.പി. കൃഷ്ണപിള്ള ആർ.എസ്.പി. 13,077
3 1967[4] കരിമണ്ണൂർ നിയമസഭാമണ്ഡലം എം.എം. തോമസ് കെ.ടി.പി. 19,070 6,200 എ.സി. ചാക്കോ കേരള കോൺഗ്രസ് 12,870
4 1965[5] കരിമണ്ണൂർ നിയമസഭാമണ്ഡലം എ.സി. ചാക്കോ കേരള കോൺഗ്രസ് 15,897 4,247 എം.എം. തോമസ് കെ.ടി.പി. 11,650

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2023-07-31.
  2. "Kerala Assembly Election Results in 1977". Retrieved 2023-07-31.
  3. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  4. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  5. "Kerala Assembly Election Results in 1965". Retrieved 2020-12-14.
"https://ml.wikipedia.org/w/index.php?title=എ.സി._ചാക്കോ&oldid=3951351" എന്ന താളിൽനിന്ന് ശേഖരിച്ചത്