എം. കുഞ്ഞുകൃഷ്ണപിള്ള
എം. കുഞ്ഞുകൃഷ്ണപിള്ള | |
---|---|
![]() എം. കുഞ്ഞുകൃഷ്ണപിള്ള | |
മരണം | 2012 മാർച്ച് 6 |
ദേശീയത | ![]() |
തൊഴിൽ | പൊതുപ്രവർത്തകൻ |
അറിയപ്പെടുന്നത് | സ്വാതന്ത്ര്യസമരസേനാനിയും നാലാം കേരള നിയമസഭയിൽ അംഗവുമായിരുന്നു |
സ്വാതന്ത്ര്യസമരസേനാനിയും നാലാം കേരള നിയമസഭയിൽ അംഗവുമായിരുന്നു എം. കുഞ്ഞുകൃഷ്ണപിള്ള (മരണം 6 മാർച്ച് 2012)[1].
ജീവിതരേഖ[തിരുത്തുക]
കോൺഗ്രസ് തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രസിഡന്റായി 1972 മുതൽ 1978 വരെ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 1965 ലും 1971 ലും കേരള നിയമസഭയിൽ വാമനപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു.അദ്ധ്യാപകനായിരുന്ന കുഞ്ഞുകൃഷ്ണപിള്ള രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികസേവനം നടത്തിയിട്ടുണ്ട്.
20 വർഷത്തിലധികം കെ.പി.സി.സി നിർവാഹക സമിതി അംഗമായിരുന്നു. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, ഹാൻഡ് ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ ഡയറക്ടറുമായിരുന്നു[2]
അവലംബം[തിരുത്തുക]
- ↑ മുൻ എം.എൽ.എ. എം.കുഞ്ഞുകൃഷ്ണപിള്ള അന്തരിച്ചു
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-07.