ഉള്ളടക്കത്തിലേക്ക് പോവുക

നാലാം കേരളനിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന നാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1970) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു നാലാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1970 ഒക്ടോബർ നാലിനാണ് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ നാലാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1970 സെപ്റ്റംബർ പതിനേഴിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] [4] മൂന്നാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ഇ.എം.എസ്‌. നമ്പൂതിരിപ്പാടും തുടർന്ന് സി. അച്യുതമേനോനനും മുഖ്യമന്ത്രിമാരായിരുന്നു. അച്യുതമേനോൻ മന്ത്രിസഭ കാലാവധി പൂർത്തിയാക്കുകയും 1970-ൽ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ നേരിട്ട് തുടർച്ചയായി അതെ മന്ത്രിസഭ ആദ്യമായി കേരളത്തിൽ അധികാരത്തിലേറിയത് നാലാം കേരളനിയമസഭയുടെ തിരഞ്ഞെടുപ്പിലൂടെയാണ്.

നിയമസഭാംഗങ്ങൾ

[തിരുത്തുക]

കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ[5] സിറ്റിംഗ് സാമാജികർ മരണപ്പെട്ടത് നാലാം നിയമസഭയിലായിരുന്നു.

  1. കെ.ടി. ജോർജ്ജ്- പറവൂർ -ഏപ്രിൽ 3, 1972
  2. വി.വി. കുഞ്ഞമ്പു- നീലേശ്വരം -ജൂലൈ 2, 1972
  3. എ. കുഞ്ഞിക്കണ്ണൻ- ഇരിക്കൂർ - നവംബർ 23, 1973
  4. കെ.ഐ. രാജൻ- പീരുമേട് - നവംബർ 6, 1974
  5. ജി. കുട്ടപ്പൻ- നേമം - മാർച്ച് 20, 1975
  6. ടി.കെ. ദിവാകരൻ- കൊല്ലം - ജനുവരി 19, 1976
  7. കൽപള്ളി മാധവ മേനോൻ- കോഴിക്കോട്-2 -ജൂലൈ 9, 1976
  8. കെ.എം. ജോർജ്ജ്- പൂഞ്ഞാർ - ഡിസംബർ 11, 1976

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-12-27.
  2. ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ട്. നാഷണൽ ബുക്സ്റ്റാൾ. {{cite book}}: Cite has empty unknown parameter: |1= (help)
  3. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  4. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  5. Phalgunan, Binu (2020-09-29). "ഇത് ദു:ഖകരമായ ഒരു റെക്കോർഡ്, 14-ാം നിയമസഭയിൽ വിടവാങ്ങിയത് 6 സിറ്റിങ് എംഎൽഎമാർ... മൂന്നാം തവണ". Retrieved 2025-12-15.
"https://ml.wikipedia.org/w/index.php?title=നാലാം_കേരളനിയമസഭ&oldid=4589632" എന്ന താളിൽനിന്ന് ശേഖരിച്ചത്