കെ. പങ്കജാക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. പങ്കജാക്ഷൻ
മുൻ (പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ്) മന്ത്രി, കേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1928-01-25) ജനുവരി 25, 1928  (96 വയസ്സ്)
മരണം2012 ആഗസ്റ്റ് 28
രാഷ്ട്രീയ കക്ഷിആർ.എസ്.പി

കേരളത്തിലെ മുൻ മന്ത്രിയും ട്രേഡ്‌യൂണിയൻ നേതാവും ആർ.എസ്.പി ദേശീയ നേതാവുമായിരുന്നു കെ.പങ്കജാക്ഷൻ(25 ജനുവരി 1928 - 28 ആഗസ്റ്റ് 2012). അഞ്ചു മന്ത്രിസഭകളിൽ അംഗമായിരുന്ന ഇദ്ദേഹം പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ് എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.

ജീവിതരേഖ[തിരുത്തുക]

പേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ ഇദ്ദേഹം 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ സി. അച്യുതമേനോന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ തുടങ്ങിയവയിലും സമർത്ഥനായിരുന്നു.[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 ആര്യനാട് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. പങ്കജാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1987 ആര്യനാട് നിയമസഭാമണ്ഡലം കെ. പങ്കജാക്ഷൻ ആർ.എസ്.പി.
1982 ആര്യനാട് നിയമസഭാമണ്ഡലം കെ. പങ്കജാക്ഷൻ ആർ.എസ്.പി.
1980 ആര്യനാട് നിയമസഭാമണ്ഡലം കെ. പങ്കജാക്ഷൻ ആർ.എസ്.പി.

മന്ത്രി[തിരുത്തുക]

  • പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ[3]
  • പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister for Works) 11-04-1977 മുതൽ 25-04-1977 വരെ
  • സ്‌പോർട്‌സ് വകുപ്പ് മന്ത്രി 27-04-1977 മുതൽ 27-10-1978 വരെയും 29-10-1978 മുതൽ 07-10-1979 വരെ
  • തൊഴിൽ വകുപ്പ് മന്ത്രി 02-04-1987 മുതൽ 17-06-1991 വരെ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-29. Retrieved 2012-08-29.
  2. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  3. http://www.niyamasabha.org/codes/members/m493.htm
"https://ml.wikipedia.org/w/index.php?title=കെ._പങ്കജാക്ഷൻ&oldid=4072128" എന്ന താളിൽനിന്ന് ശേഖരിച്ചത്