പന്ത്രണ്ടാം കേരളനിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പന്ത്രണ്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2006) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പന്ത്രണ്ടാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 2006 മേയ് പതിനെട്ടിനാണ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ പന്ത്രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1980 ജനുവരി ഇരുപത്തൊന്നിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2]

ക്രമസംഖ്യ മന്ത്രി ചിത്രം വകുപ്പ് കുറിപ്പ്
1 വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2 കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരം, വിജിലൻസ്, ടൂറിസം
3 തോമസ് ഐസക്ക് ധനകാര്യം
4 എളമരം കരീം വ്യവസായം
5 കെ.പി. രാജേന്ദ്രൻ റവന്യൂ
6 മുല്ലക്കര രത്നാകരൻ കൃഷി
7 ജി. സുധാകരൻ സഹകരണം, (2009 ഓഗസ്റ്റ് 17 വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു)
8 രാമചന്ദ്രൻ കടന്നപ്പള്ളി ദേവസ്വം (2009 ഓഗസ്റ്റ് 17 മുതൽ)
9 പി.കെ. ഗുരുദാസൻ തൊഴിൽ, ഏക്സൈസ്
10 എൻ.കെ. പ്രേമചന്ദ്രൻ ജലസേചനം
11 ജോസ് തെറ്റയിൽ ഗതാഗതം (2009 ഓഗസ്റ്റ് 17 മുതൽ)
12 സി. ദിവാകരൻ ഭക്ഷ്യം, പൊതുവിതരണം
13 എ.കെ. ബാലൻ വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം
14 ബിനോയ് വിശ്വം വനം, വന്യജീവി സം‌രക്ഷണം
15 എം.എ. ബേബി വിദ്യാഭ്യാസം, സാംസ്കാരികം
16 പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണം
17 എം. വിജയകുമാർ നിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം
18 എസ്. ശർമ്മ മൽസ്യബന്ധനം
19 പി.കെ. ശ്രീമതി ആരോഗ്യം, കുടുംബക്ഷേമം
20 മാത്യു ടി. തോമസ് ഗതാഗതം (2009 മാർച്ച് 16 വരെ)
21 പി.ജെ. ജോസഫ് പൊതുമരാമത്ത് (2006 സെപ്റ്റംബർ 4 വരെ, ഇടവേളക്കു ശേഷം 2009 ഓഗസ്റ്റ് 17 മുതൽ 2010 ഏപ്രിൽ 30 വരെ)
22 ടി.യു. കുരുവിള പൊതുമരാമത്ത് (2006 സെപ്റ്റംബർ 4 മുതൽ 2007 സെപ്റ്റംബർ 4 വരെ)
23 മോൻസ് ജോസഫ് പൊതുമരാമത്ത് (2007 സെപ്റ്റംബർ 4 മുതൽ 2009 ഓഗസ്റ്റ് 17 വരെ)
24 വി. സുരേന്ദ്രൻ പിള്ള തുറമുഖം, യുവജനകാര്യം ((2010 മാർച്ച് 8 മുതൽ)


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-12-27.
  2. http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022