സയ്യിദ് ഉമ്മർ ബാഫക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയ്യിദ് ഉമ്മർ ബാഫക്കി
Sayed Ummer Bafakhy.jpg
കേരള നിയമസഭയിലെ അംഗം
In office
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിഎം. മൊയ്തീൻ കുട്ടി
പിൻഗാമിയു.എ. ബീരാൻ
മണ്ഡലംതാനൂർ
In office
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിഎം.പി.എം. അഹമ്മദ് കുരിക്കൾ
പിൻഗാമിസി.എച്ച്. മുഹമ്മദ്കോയ
മണ്ഡലംകൊണ്ടോട്ടി
Personal details
Born(1921-11-24)നവംബർ 24, 1921
Diedഓഗസ്റ്റ് 1, 2008(2008-08-01) (പ്രായം 86)
Political partyമുസ്ലിം ലീഗ്
Spouse(s)സൈനബ ബീവി
Children5 മകൻ, 5 മകൾ
Parents
  • സയ്യിദ് ഹാഷിം ബാഫക്കി (father)
  • ഷരീഫ റൗള (mother)
As of ജനുവരി 26, 2021
Source: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സയ്യിദ് ഉമ്മർ ബാഫക്കി (ജീവിതകാലം: 24 നവംബർ 1921 - 01 ഓഗസ്റ്റ് 2008).[1] കൊണ്ടോട്ടി നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും താനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം നിയമസഭയിലേക്കും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ച് ഇദ്ദേഹം അംഗമായിട്ടുണ്ട്. സയ്യിദ് ഹാഷിം ബഫാക്കിയുടേയും ഷരീഫ റൗളയുടെയും മകനായി 1921 നവംബർ 24ന് ജനിച്ചു, സൈനബ ബീവി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് അഞ്ച് ആണ്മക്കളും അഞ്ച് പെണ്മക്കളുമാണുണ്ടായിരുന്നത്. കൊയിലാണ്ടി മഠത്തിൽ സ്കൂൾ, കോഴിക്കോട് ഹൂമയത്തൂൽ ഇസ്ലാം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, മദീന സർവ്വകലാശാലയിൽ നിന്ന് ഖുർആൻ പഠനവും പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന ഭക്ഷ്യ ഉപദേശകസമിതിയംഗം, സംസ്ഥാന ടപ്പിയോക്ക മാർക്കറ്റിംഗ് എക്സ്പാൻഷൻ ബോർഡംഗം, മുസ്ലീം ലീഗ് കേരള ഘടകം വൈസ് പ്രസിഡന്റ്, കോഴിക്കോട് താലൂക്ക് മുസ്ലീംലീഗ് പ്രസിഡന്റ്, മലബാർ മുസ്ലീംലീഗ് പ്രവർത്തക സമിതിയംഗം, മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ അടിയന്തിരാവസ്ഥയുടെ കാലത്ത് 18മാസത്തോളം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1970-75, 1975-76 കാലഘട്ടങ്ങളിൽ ഹൗസ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു. താനൂരിലെ ടിപ്പു സുൽത്താൻ റോഡ് നിർമ്മാണം, തീരദേശ റോഡുവികസന പ്രവർത്തനം എന്നിവയുടെ വികസനത്തിന് ഇദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു.[2]

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] താനൂർ നിയമസഭാമണ്ഡലം സയ്യിദ് ഉമ്മർ ബാഫക്കി മുസ്‌ലീം ലീഗ് 35,960 22,147 യു.കെ. ദാമോദരൻ സ്വതന്ത്രൻ 13,813
2 1967[4] കൊണ്ടോട്ടി നിയമസഭാമണ്ഡലം സയ്യിദ് ഉമ്മർ ബാഫക്കി മുസ്‌ലീം ലീഗ് 33,166 19,292 എം.പി. ഗംഗാധരൻ കോൺഗ്രസ് 13,874

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-26.
  2. http://klaproceedings.niyamasabha.org/pdf/KLA-012-00137-00012.pdf
  3. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2021-01-18.
  4. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=സയ്യിദ്_ഉമ്മർ_ബാഫക്കി&oldid=3519599" എന്ന താളിൽനിന്ന് ശേഖരിച്ചത്