Jump to content

എ.വി. ആര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.വി. ആര്യൻ
1967-1972
മുൻഗാമിപി.ആർ. ഫ്രാൻസിസ്
പിൻഗാമിപി.ആർ. ഫ്രാൻസിസ്
മണ്ഡലംഒല്ലൂർ അസംബ്ലി മണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം1924 നവംബർ 30[1]
തൃശ്ശൂർ, കൊച്ചി രാജ്യം, ബ്രിട്ടീഷ് ഇന്ത്യ
മരണം2007 ഫെബ്രുവരി 1 (വയസ്സ് 82)
തൃശ്ശൂർ, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം.)
കുട്ടികൾ2 ആണ്മക്കളും 1 പെൺകുട്ടിയും
വസതിsആയക്കാട്ടു മന, ഒളരി, തൃശൂർ-12

എ.വി. ആര്യൻ തൃശ്ശൂർക്കാരനായ ഒരു സി.പി.ഐ.(എം) അംഗവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

1924 നവംബർ 30-ന് തൃശ്ശൂർ ഒളരിയിൽ ആയക്കാട്ട് മനയിൽ ജനിച്ച ആര്യൻ വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റനുഭാവിയായി. പിന്നീട് സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യാംഗമായിരുന്നു. പാർട്ടി പ്രവർത്തനത്തിൽ സജീവമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. കമ്യൂണിസ്റ് പാർട്ടി നിരോധിച്ച കാലത്ത് ആര്യന്റെ വീട്ടിൽ പോളിറ്റ് ബ്യൂറോ യോഗം ചേരവെ സുർജിത്ത്, സുന്ദരയ്യ, ബസവ പുന്നയ്യ, രണദിവെ തുടങ്ങിയ പ്രമുഖ നേതാക്കളെ ഇവിടെ വച്ച് പൊലീസ് അറസ്റ് ചെയ്തു.[2] പാർട്ടിക്കുള്ളിൽ ഇ.എം.എസുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നതു കാരണം അദ്ദേഹത്തിന് പാർട്ടിയിൽ കാര്യമായ സ്ഥാനങ്ങൾ ലഭിച്ചില്ല. സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞു പാർട്ടിയിൽ നിന്ന് പുറത്തുപോയി. 1972 മെയ്‌ രണ്ടിന്‌ കമ്യൂണിസ്റ്റ് യൂണിറ്റി സെന്റർ എന്നൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകി.

2007 ഫെബ്രുവരി 1-ന് 82-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സാവിത്രി അന്തർജനമായിരുന്നു ഭാര്യ. ഇവർ 2013-ൽ അന്തരിച്ചു. മൂന്ന് മക്കളുണ്ട്.

വിവാദം

[തിരുത്തുക]

1972 ൽ അഴീക്കോടൻ രാഘവൻ കൊലക്കേസിലെ പ്രതിയായി.[3] പിന്നീട് കോടതി വെറുതെ വിട്ടു.

മാധ്യമം പ്രവർത്തനം

[തിരുത്തുക]

കാഹളം എന്ന പേരിൽ ഒരു പത്രം ആരംഭിച്ചെങ്കിലും ബാദ്ധ്യത കാരണം പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

അധികാരങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970 മണലൂർ നിയമസഭാമണ്ഡലം എൻ.ഐ. ദേവസിക്കുട്ടി കോൺഗ്രസ് (ഐ.) എ.വി. ആര്യൻ സി.പി.ഐ.എം.
1967 ഒല്ലൂർ നിയമസഭാമണ്ഡലം എ.വി. ആര്യൻ സി.പി.ഐ.എം. പി.പി. ഫ്രാൻസീസ് കോൺഗ്രസ് (ഐ.)
1965 ഒല്ലൂർ നിയമസഭാമണ്ഡലം എ.വി. ആര്യൻ സി.പി.ഐ.എം. പി.ആർ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "കേരള ലെജിസ്ലേച്ചർ - മെമ്പേഴ്സ്". കേര‌ള നിയമസഭ. Retrieved 2011-11-01.
  2. "Being a Communist's Other Half". March 8, 2010. http://www.scrollindia.com. Archived from the original on 2015-10-02. Retrieved 13 ഏപ്രിൽ 2013. {{cite web}}: External link in |publisher= (help)
  3. http://malayalam.oneindia.in/news/2007/02/02/kerala-av-aryan-obit.html
  4. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=എ.വി._ആര്യൻ&oldid=4092513" എന്ന താളിൽനിന്ന് ശേഖരിച്ചത്