എം. രാമുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. രാമുണ്ണി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമികെ. രാഘവൻ
മണ്ഡലംസൗത്ത് വയനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-07-00)ജൂലൈ , 1927
മരണംഡിസംബർ 5, 2005(2005-12-05) (പ്രായം 78)
രാഷ്ട്രീയ കക്ഷിഎസ്.എസ്.പി.
പങ്കാളി(കൾ)പ്രേമ കെ.എം.
കുട്ടികൾരണ്ട് മകൻ, മൂന്ന് മകൾ
As of ജനുവരി 25, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം. രാമുണ്ണി (ജീവിതകാലം: ജൂലൈ 1927 - 05 ഡിസംബർ 2005).[1] സൗത്ത് വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1927 ജൂലൈയിൽ ജനിച്ചു, പ്രേമ കെ.എം. ആയിരുന്നു ഭാര്യ, ഇവർക്ക് മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കെ സംഘടനാ പ്രവർത്തനങ്ങളിൽ ആഭിമുഖ്യം കാണിച്ച അദ്ദേഹം അംബേദ്ക്കറിന്റെ വിദ്യാർത്ഥി ഫെഡറേഷന്റെ കോഴിക്കോട് ശാഖയ്ക്ക് നേതൃത്തം നൽകുകയുണ്ടായി, മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം 14 വർഷത്തെ പോസ്റ്റൽ ടെലിഗ്രാഫ് സർവീസിലെ ജോലി രാജിവച്ച് 1965-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മലബാർ റീജിയണൽ ഹരിജൻ സമാജത്തിന്റെ ജ്നറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ച് അദ്ദേഹം അദിവാസികളുടെയും ഹരിജന വിഭാഗത്തിന്റേയും ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു. മൂന്നാം കേരളനിയമസഭയിൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്തെ ഭൂപരിഷ്കരണ നിയമസഭാ സമിതിയിൽ അംഗമായിരുന്നു[2].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] സൗത്ത് വയനാട് നിയമസഭാമണ്ഡലം കെ. രാഘവൻ കോൺഗ്രസ് 28,337 12,214 എം. രാമുണ്ണി എസ്.എസ്.പി. 16,123
2 1967[4] സൗത്ത് വയനാട് നിയമസഭാമണ്ഡലം എം. രാമുണ്ണി എസ്.എസ്.പി. 20,220 5,610 എം.സി. മാരു കോൺഗ്രസ് 14,610
3 1965[5] സൗത്ത് വയനാട് നിയമസഭാമണ്ഡലം എം. രാമുണ്ണി എസ്.എസ്.പി. 20,256 5,180 നൊച്ചംവയൽ വലിയ മൂപ്പൻ കോൺഗ്രസ് 15,076

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-25.
  2. http://klaproceedings.niyamasabha.org/pdf/KLA-011-00127-00011.pdf
  3. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2021-01-25.
  4. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
  5. "Kerala Assembly Election Results in 1965". ശേഖരിച്ചത് 2020-12-14.
"https://ml.wikipedia.org/w/index.php?title=എം._രാമുണ്ണി&oldid=3518853" എന്ന താളിൽനിന്ന് ശേഖരിച്ചത്