ഉള്ളടക്കത്തിലേക്ക് പോവുക

എം.എൻ. ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു 'എമ്മെൻ' എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന എം എൻ ഗോവിന്ദൻ നായർ(1910 - 1984).


എം.എൻ. ഗോവിന്ദൻ നായർ
എം.എൻ. ഗോവിന്ദൻ നായർ
രാജ്യസഭാംഗം
പദവിയിൽ
19561962
പദവിയിൽ
19621968
ലോക്സഭാംഗം
പദവിയിൽ
19771980
മുൻഗാമിവി.കെ. കൃഷ്ണമേനോൻ
പിൻഗാമിഎ. നീലലോഹിതദാസൻ നാടാർ
മണ്ഡലംതിരുവനന്തപുരം ലോകസഭാമണ്ഡലം
6-ാമത്കേരളത്തിലെ ഗതാഗത വകുപ്പ്മന്ത്രി
പദവിയിൽ
സെപ്റ്റംബർ 25 1971  ഡിസംബർ 26 1975
മുൻഗാമിപി.എസ്. ശ്രീനിവാസൻ
പിൻഗാമിആർ. ബാലകൃഷ്ണപിള്ള
നാലാമത് കേരളത്തിൻറെ വൈദ്യുതി വകുപ്പ് മന്ത്രി
പദവിയിൽ
മാർച്ച് 6 1967  ഒക്ടോബർ 21 1969
മുൻഗാമിആർ. ശങ്കർ
പദവിയിൽ
സെപ്റ്റംബർ 25 1971  മാർച്ച് 25 1977
മുൻഗാമിപി.എസ്. ശ്രീനിവാസൻ
പിൻഗാമിപി.കെ. വാസുദേവൻ നായർ
കേരളത്തിന്റെ കൃഷിമന്ത്രി
പദവിയിൽ
മാർച്ച് 6 1967  ഒക്ടോബർ 21 1969
മുൻഗാമിഇ.പി. പൗലോസ്
കേരള നിയമസഭ അംഗം
പദവിയിൽ
19671970
മുൻഗാമികെ. കൃഷ്ണപിള്ള
പിൻഗാമികെ. കൃഷ്ണപിള്ള
മണ്ഡലംപുനലൂർ
പദവിയിൽ
19701977
മണ്ഡലംചടയമംഗലം നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം1910
പന്തളം
മരണം1984
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിദേവകി
കുട്ടികൾഒരു മകനും ഒരു മകളും
ഉറവിടം: നിയമസഭ

രാഷ്ട്രിയ ജീവിതം

[തിരുത്തുക]

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാന്ധിയനാകാൻ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകൻ ആയിട്ടാണ്. കേരള ക്രുഷ്ചേവ് എന്നറിയപ്പെട്ടിരുന്ന[അവലംബം ആവശ്യമാണ്] അദ്ദേഹം ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവിൽ പോയ അദ്ദേഹം പോലീസിന്റെ കണ്ണ് വെട്ടിച്ചു രക്ഷ പെടുന്നതിൽ അതീവ സമർഥ്നായിരുന്നതിനാൽ അദ്ദേഹത്തിന് പറക്കാൻ കഴിയും എന്ന് പോലും സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നതായി ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർ രേഖ പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പിളർപ്പിനു ശേഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയിലാണ് എം.എൻ. പ്രവർത്തിച്ചത്.

കേരള നിയമസഭയിലും ലോകസഭയിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച ലക്ഷംവീട് ഭവന പദ്ധതിയുടെ ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു [1]. 1967-ൽ പുറപ്പെടുവിച്ച കേരള ഭൂവിനിയോഗ ഓർഡർ കൂടാതെ കുട്ടികളെ നെൽകൃഷിയിലേയ്ക്ക് ആകർഷിക്കുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓണത്തിന് ഒരു പറ നെല്ല് എന്ന പദ്ധതിയും ഈ മന്ത്രിസഭയുടെ കാലത്താണ് ആരംഭിച്ചത്.[2]

{{#invoke:എം.എൻ. ഗോവിന്ദൻ നായർ|function}}

1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971-ൽ ചടയമംഗലത്തുനിന്നും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അച്യുതമേനോൻ മന്ത്രിസഭയിൽ 1970 ഒക്റ്റോബർ 4 മുതൽ 1977 മാർച്ച് 25 വരെ ഇദ്ദേഹം കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.

അദ്ദേഹത്തെകുറിച്ചു കവി ഒ.എൻ.വി. കുറുപ്പ് ഈ വരികൾ എഴുതി

[അവലംബം ആവശ്യമാണ്]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
1980തിരുവനന്തപുരം ലോക്‌സഭാമണ്ഡലംനീലലോഹിതദാസൻ നാടാർകോൺഗ്രസ് (ഐ.) 273818എം.എൻ. ഗോവിന്ദൻ നായർസി.പി.ഐ. 166761ജി.പി. നായർസ്വതന്ത്ര സ്ഥാനാർത്ഥി 2734
1977തിരുവനന്തപുരം ലോകസഭാമണ്ഡലംഎം.എൻ. ഗോവിന്ദൻ നായർസി.പി.ഐ. 244277പി. വിശ്വംഭരൻബി.എൽ.ഡി. 174455ജെ.എം. ഡെയ്സിസ്വതന്ത്ര സ്ഥാനാർത്ഥി 14866

രാജ്യസഭ കാലഘട്ടവും പാർട്ടിയും

[തിരുത്തുക]
  • 1962-1968 : സി.പി.ഐ.
  • 1956-1962 : സി.പി.ഐ.

അവലംബം

[തിരുത്തുക]
  1. "പ്രശസ്ത വ്യക്തികൾ". കൊല്ലം കോർപറേഷൻ. Archived from the original on 2020-08-14. Retrieved 11 March 2020.
  2. തമ്പാൻ, അഡ്വക്കേറ്റ് രഞ്ജിത്ത് (20 ജൂലൈ 2012). "നെൽപ്പാടങ്ങൾ നികത്തൽ: സർക്കാരിന്റെ നയം നിയമവിരുദ്ധം". ജനയുഗം. Retrieved 18 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-08-09.
  1. "Kerala's First Government : Pro-Bill Procession. Trivandrum, August 28". Information and Public Relations department of Kerala. Archived from the original on 2011-04-23. Retrieved 2010-12-04.
  2. "Ministries Since 1957 (After the formation of Kerala State)". Information and Public Relations department of Kerala. Archived from the original on 2010-01-08. Retrieved 2010-12-04.
  3. "Members of Previous Assembly > Fourth Kerala Legislative Assembly (1970 - 1977)". Kerala Legislature. Retrieved 2010-12-04.
"https://ml.wikipedia.org/w/index.php?title=എം.എൻ._ഗോവിന്ദൻ_നായർ&oldid=4618761" എന്ന താളിൽനിന്ന് ശേഖരിച്ചത്