ജി. ഗോപിനാഥൻ പിള്ള
ജി. ഗോപിനാഥൻ പിള്ള | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – മാർച്ച് 22 1977 | |
മുൻഗാമി | ഇറവങ്കര ഗോപാലക്കുറുപ്പ് |
പിൻഗാമി | എൻ. ഭാസ്കരൻ നായർ |
മണ്ഡലം | മാവേലിക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഒക്ടോബർ 21, 1921 |
മരണം | നവംബർ 23, 2002 തിരുവനന്തപുരം | (പ്രായം 81)
രാഷ്ട്രീയ കക്ഷി | എസ്.എസ്.പി., ഐ.എസ്.പി. |
പങ്കാളി | കെ. ശാരദാമ്മ |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
As of ഡിസംബർ 26, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജി. ഗോപിനാഥൻ പിള്ള (ജീവിതകാലം: 21 ഒക്ടോബർ 1921 - 23 നവംബർ 2002)[1]. മാവേലിക്കര നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിലും ഐ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് നാലാം കേരളനിയമസഭയിലും അംഗമായി.
കുടുംബം
[തിരുത്തുക]1921 ഒക്ടോബർ 21ന് ഗോപാലക്കുറുപ്പിന്റേയും ജാനകിയമ്മയുടേയും ആറുമക്കളിൽ ഒരാളായി ജനിച്ചു. കെ. ശാരദാമ്മയാണ് ഭാര്യ ഇവർക്ക് രണ്ട് ആൺമക്കളാണുണ്ടായിരുന്നത്[2]. മാവേലിക്കര ബാറിലെ അഭിഭാഷകാനായ ഇദ്ദേഹം 1951-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്താണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്[3].
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവേശിച്ചതു മുതൽ പാർട്ടിയുടെ ഭാരവാഹിയായി നിരവധി പദവികൾ വഹിച്ചിരുന്നു. 1947 മുതൽ 1953 വരെ മാവേലിക്കര മുനിസിപ്പൽ കൗൺസിലറായിരുന്നു. ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഡായറക്ടർ, കേരള സർവ്വകലാശാല സെനറ്റംഗം എന്നി പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1965-ലെ തിരഞ്ഞെടുപ്പിൽ എസ്.എസ്.പി. പ്രതിനിധിയായി മാവേലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും കെ.കെ. ചെല്ലപ്പൻ പിള്ളയോട് പരാജയപ്പെട്ടു. പിന്നീട് 1967-ൽ ഇദ്ദേഹം ചെല്ലപ്പൻ പിള്ളയെ പരാജയപ്പെടുത്തി മൂന്നാം കേരള നിയമസഭയിൽ അംഗമായി. 1970ലെ തിരഞ്ഞെടുപ്പിൽ ഐ.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് നാലാം കേരള നിയമസഭയിൽ അംഗമായത്. നാലാം നിയമസഭയിലെ ഐ.എസ്.പി. പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായിരുന്നു. നായർ സർവീസ് സൊസൈറ്റി, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം അവസാന കാലത്ത് സമാജ്‌വാദി പർട്ടിയുടെ കേരളഘടകം സംസ്ഥാന പ്രസിഡന്റായിരുന്നു.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[4] | മാവേലിക്കര നിയമസഭാമണ്ഡലം | ജി. ഗോപിനാഥൻ പിള്ള | ഐ.എസ്.പി. | 24,907 | 2,512 | പി. കൃഷ്ണപിള്ള | എസ്.എസ്.പി. | 22,395 |
2 | 1967[5] | മാവേലിക്കര നിയമസഭാമണ്ഡലം | ജി. ഗോപിനാഥൻ പിള്ള | എസ്.എസ്.പി. | 26,669 | 3,443 | കെ.കെ. ചെല്ലപ്പൻ പിള്ള | കോൺഗ്രസ് | 23,226 |
3 | 1965[6] | മാവേലിക്കര നിയമസഭാമണ്ഡലം | കെ.കെ. ചെല്ലപ്പൻ പിള്ള | കോൺഗ്രസ് | 19,391 | 5,333 | ജി. ഗോപിനാഥൻ പിള്ള | എസ്.എസ്.പി. | 14,058 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2020-12-26.
- ↑ "GOPINATHAN PILLAI". Retrieved 2020-12-26.
- ↑ http://klaproceedings.niyamasabha.org/pdf/KLA-011-00118-00008.pdf
- ↑ "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.
- ↑ "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-12-14.