ഇറവങ്കര ഗോപാലക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇറവങ്കര ഗോപാലക്കുറുപ്പ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.സി. ജോർജ്ജ്
പിൻഗാമിജി. ഗോപിനാഥൻ പിള്ള
മണ്ഡലംമാവേലിക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം
എൻ. ഗോപാലക്കുറുപ്പ്

(1924-04-00)ഏപ്രിൽ , 1924
മരണം21 മേയ് 1982(1982-05-21) (പ്രായം 58)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
കുട്ടികൾ3
As of ഒക്ടോബർ 29, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ഇറവങ്കര ഗോപാലക്കുറുപ്പ് എന്ന പേരിലറിയപ്പെട്ട എൻ. ഗോപാലക്കുറുപ്പ്[1]. മാവേലിക്കര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്. ഇന്ത്യൻ നേവിയിൽ 1943-ൽ ജോലിയിൽ പ്രവേശിച്ചതിനുശേഷം; 1949-52 വരെ പോലീസ് വകുപ്പിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റംഗം, കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982 മേയ് 21 ന് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-10-29.