വി.വി. കുഞ്ഞമ്പു
വി.വി. കുഞ്ഞമ്പു | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം | |
ഔദ്യോഗിക കാലം മാർച്ച് 3 1967 – ജൂലൈ 2 1972 | |
മുൻഗാമി | സി. കുഞ്ഞിക്കൃഷ്ണൻ നായർ |
പിൻഗാമി | ടി.കെ. ചന്തൻ |
മണ്ഡലം | നീലേശ്വരം |
വ്യക്തിഗത വിവരണം | |
ജനനം | ജൂൺ 15, 1907 |
മരണം | ജൂലൈ 2, 1972 | (പ്രായം 65)
രാഷ്ട്രീയ പാർട്ടി | സി.പി.ഐ.എം. |
പങ്കാളി | വി.വി. ജാനകി |
മക്കൾ | മൂന്ന് മകൻ രണ്ട് മകൾ |
As of ജനുവരി 7, 2021 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ നിയമസഭാംഗവുമായിരുന്നു വി.വി. കുഞ്ഞമ്പു (ജീവിതകാലം:15 ജൂൺ 1917 - 02 ജൂലൈ 1972)[1]. നീലേശ്വരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1907 ജൂൺ 15ന് ജനിച്ചു, വി.വി. ജാനകി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് മൂന്ന് മകനും രണ്ട് മകളുമാണുണ്ടായിരുന്നത്. 1964 ഏപ്രിൽ 11-ന് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളായിരുന്നു വി.വി. കുഞ്ഞമ്പു. നാലാം കേരളനിയമസഭയിലെ അംഗമായിരിക്കെ 1972 ജൂലൈ രണ്ടിന് ഇദ്ദേഹം അന്തരിച്ചു.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
വടക്കെ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ഇദ്ദേഹം 1928-ൽ കോൺഗ്രസിൽകൂടി ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ടാണ് പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയത്. 1937-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാനക്കമിറ്റി അംഗമായ ഇദ്ദേഹം 1938-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1939ലെ പിണറായി സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1964-ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐഎമ്മിൽ ഉറച്ചുനിന്നു. നീലേശ്വരം നിയോജക മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1965 ൽ ചൈന പ്രശ്‌നവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നിലേശ്വരത്ത് നിന്ന് ആദ്യമായി വിജയിച്ചത്[2]. കർഷക- തൊഴിലാളി മേഖലകളിൽ ഒരുപോലെ മികവു തെളിയിച്ച അദ്ദേഹം ഹോസ്ദുർഗ് താലൂക്കിൽ തോട്ടം തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നൽകി. ദീർഘനാൾ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇദ്ദേഹം മലബാർ ഡിസ്ട്രിക്ട് ബോർഡിലും, ഓൾ ഇന്ത്യ കിസാൻ സഭയിലും അംഗമായിരുന്നു. നാലാം കേരള നിയമസഭയിലെ ലൈബ്രറി ഉപദേശക സമിതിയുടെ ചെയർമാനുമായിരുന്നു[1]. കയ്യൂർ സമരത്തിലെ പ്രതിപ്പട്ടികയിലെ രണ്ടാമനയിരുന്നു വി.വി. കുഞ്ഞമ്പു, കയ്യൂർ സമരചരിത്രം എന്ന പുസ്തകം രചിച്ചത് ഇദ്ദേഹമാണ്[3].
തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[4] | നീലേശ്വരം നിയമസഭാമണ്ഡലം | വി.വി. കുഞ്ഞമ്പു | സി.പി.ഐ.എം. | 34,719 | 5,371 | എ.പി. അബ്ദുള്ള | ലീഗ് | 29,348 |
2 | 1967[5] | നീലേശ്വരം നിയമസഭാമണ്ഡലം | വി.വി. കുഞ്ഞമ്പു | സി.പി.ഐ.എം. | 34,496 | 21,587 | ടി.പി.ജി. നമ്പൂതിരി | കോൺഗ്രസ് | 12,909 |
3 | 1965[6] | നീലേശ്വരം നിയമസഭാമണ്ഡലം | വി.വി. കുഞ്ഞമ്പു | സി.പി.ഐ.എം. | 30,547 | 16,372 | കെ.വി. കുഞ്ഞമ്പു | കോൺഗ്രസ് | 14,175 |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Members - Kerala Legislature". ശേഖരിച്ചത് 2021-01-07.
- ↑ CPIM. "വി വി: ജ്വലിക്കുന്ന സ്മരണ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-07.
- ↑ വി വി കുഞ്ഞമ്പു; V V Kunjambu (2013). കയ്യൂർ സമരചരിത്രം (1st ed.). Kozhikod: Progras.
- ↑ "Kerala Assembly Election Results in 1970". ശേഖരിച്ചത് 2020-12-15.
- ↑ "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
- ↑ "Kerala Assembly Election Results in 1965". ശേഖരിച്ചത് 2021-01-03.