ഹോസ്ദുർഗ് താലൂക്ക്
കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. മഞ്ചേശ്വരം താലൂക്ക്, കാസർഗോഡ് താലൂക്ക്, വെള്ളരിക്കുണ്ട് താലൂക്ക് എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.
ഹൊസ്ദുർഗ് താലൂക്കിന്റെ വടക്ക് ഭാഗം കാസർകോട് താലൂക്കും തെക്ക് കണ്ണൂർ ജില്ലയും കിഴക്ക് വെള്ളരിക്കുണ്ട് താലൂക്കും പടിഞ്ഞാറ് അറബി കടലുമാണ്. ഹോസ്ദുർഗ് താലൂക്കിന്റെ ആകെ വിസ്തൃതി 900.3 കിലോമീറ്റർ സ്ക്വയറാണ് (90030 ഹെക്ടർ). ഈ താലൂക്കിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഫിർകസ് (Firkas)(ഹോസ്ദുർഗ്ഗും നീലേശ്വരവും).കാഞ്ഞങ്ങാടും നീലേശ്വരവും ഈ താലൂക്കിനകത്തെ രണ്ട് മുൻസിപ്പാലിറ്റികളാണ്. ഹോസ്ദുർഗ് കാഞ്ഞങ്ങാട് പട്ടണത്തിന്റെ തെക്കായി സ്ഥിതി ചെയ്യുന്നു. പിന്നീട് ഇത് താലൂക്ക് ആസ്ഥാനകേന്ദ്രമായി പ്രവർത്തിക്കുന്നു. മറ്റ് പ്രധാന സ്ഥലങ്ങളായ തൃക്കരിപ്പൂർ,ചെറുവത്തൂർ, ചീമേനി, ബേക്കൽ കോട്ട എന്നിവ ഈ താലൂക്കിലാണ്. ഹൊസ്ദുർഗ് എന്ന് വാക്ക് വന്നത് കന്നഡയിൽ നിന്നാണ്. പുതിയ (ഹൊസ എന്നത് കന്നഡ പദം) കോട്ട (ദുർഗ എന്നത് സംസ്കൃത പദം) എന്നാണ് മലയാളത്തിൽ ഈ വാക്കിനർഥം.
ജനസംഖ്യ
[തിരുത്തുക]2001 സെൻസെസ്സ് പ്രകാരം ഹോസ്ദുർഗ്ഗിലെ ആകെ ജനസംഖ്യ 4,49,595 ആണ്. 2,17,083 ആണുങ്ങളും 232,512 പെണ്ണുങ്ങളും ഇതിൽ ഉൾപ്പെടുന്നു. 85.82% ആണ് ഇവിടത്തെ സാക്ഷരത. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഹോസ്ദുർഗ് താലൂക്കിലെ ജനസംഖ്യയുടെ 12.42% പേരും0-6 വയസ്സിനിടയിൽ പ്രായമുള്ളവരാണ്. മലയാളമാണ് ഇവിടത്തെ പ്രാദേശിക ഭാഷയും ഭരണഭാഷയും[1]
ബേക്കൽ കോട്ട
[തിരുത്തുക]കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കൽ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിർമ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്. കുമ്പളയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.[2]
താലൂക്ക് ഓഫീസും മിനി സ്റ്റേഷനും
[തിരുത്തുക]മാന്തോപ്പ് മൈതാനിയിൽ 1915-ലാണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. മലബാർ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്താണ് ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന്റെ നിർമ്മാണം. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഓർമ്മകൾ വിളിച്ചോതുന്നതും ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായി നിലകൊളളുന്ന ഈ കെട്ടിടം ജില്ലയുടെ സാമൂഹ്യ-സാംസ്‌ക്കാരിക ചരിത്രത്തിന്റെ പ്രതീകമാണ്[3].
താലൂക്കിന്റെ 12-ഓളം സർക്കാർ ഓഫീസകുൾ മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ്, ഡ്രഗ് ഇൻസ്‌പെക്ടർ ഓഫീസ് , എ.ആർ.ഒ, താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, ജോയിന്റ് ആർടിഒ ഓഫീസ്, ഹോസ്ദുർഗ്ഗ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഹോസ്ദൂർഗ്ഗ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, എന്നീ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്[4].
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- എഞ്ജിനിയറിംഗ് കോളെജ് (കോളെജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ)
- പോളി റ്റെക്നിക്
- വി.എച്.എസ്.സി വിദ്യാലയങ്ങൾ
- കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ സ്കൂൾ
- തൃക്കരിപ്പൂർ ഗവ.പോളി ടെക്‌നിക്
പൊതുജനാരോഗ്യ കേന്ദ്രങ്ങൾ
[തിരുത്തുക]- ഗവണ്മെന്റ് ആശുപത്രി , തങ്കയം
- പ്രൈമറി ഹെൽത്ത് സെന്റർ , ഉടുംബന്തല
- എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
- ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ഉദുമ, അജാനൂർ, മടിക്കൈ, പള്ളിക്കര, പുല്ലൂർ-പെരിയ, കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകൾ ഹോസ്ദുർഗ് താലൂക്കിൽ ഉൾപ്പെടുന്നു.
ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ
[തിരുത്തുക]കാഞ്ഞങ്ങാട് ബ്ലോക്ക്
[തിരുത്തുക]മടിക്കൈ, അജാനൂർ, എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്. ഉദുമ ബ്ലോക്കിലെ പുല്ലൂർ - പെരിയ പഞ്ചായത്തും കൂടിയതാണിത്.
തൃക്കരിപ്പൂർ ബ്ലോക്ക്
[തിരുത്തുക]കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Kasaragod district 2001 census
- ↑ കോട്ടക്കു മുമ്പിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള വിവരഫലകം
- ↑ http://suprabhaatham.com/item/20141218545
- ↑ http://kasaragodchannel.com/%E0%B4%B9%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%93/[പ്രവർത്തിക്കാത്ത കണ്ണി]