Jump to content

പനത്തടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പനത്തടി

പനത്തടി
12°27′24″N 75°20′19″E / 12.4567°N 75.3387°E / 12.4567; 75.3387
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് -
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം -ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ -
ജനസാന്ദ്രത -/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671532
+91 467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ റാണിപുരം, തുളൂർ വനം

കാസർ‍ഗോഡു ജില്ലയിൽ‍‍ കിഴക്കേയറ്റത്തായി കർണാടക സംസ്ഥാനത്തോടു ചേർ‍ന്നു നിൽ‍‍ക്കുന്ന പഞ്ചായത്താണ് പനത്തടി. തൊട്ടടുത്തുള്ള കള്ളാർ ഗ്രാമപഞ്ചായത്ത് 1997 വരെ പനത്തടി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പനത്തടി പഞ്ചായത്തിൽ‍‍ നിന്നും വേർ‍പെട്ട് കള്ളാർ‍‍ പഞ്ചായത്തു രൂപം കൊണ്ടതിനു ശേഷവും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തെന്ന സ്ഥാനം ഇതിനു തന്നെയാണ്. നിറയെ മലമ്പ്രദേശങ്ങളാൽ‍‍ നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിന്റേത്. ന്യുനപക്ഷ ഗിരിവർ‍ഗമായ മറാഠികൾ‍‍ ഏറെ താമസിക്കുന്ന പഞ്ചായത്തുകൂടിയാണിത്. പനത്തടി പഞ്ചായത്തു കഴിഞ്ഞാൽ‍‍ തൊട്ടടുത്തുള്ള കള്ളാർ പഞ്ചായത്തിലാണ് ഇവരുടെ സാന്നിദ്ധ്യം കാണുന്നത്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലൊന്നും തന്നെ ഇക്കൂട്ടർ‍‍ കൂട്ടമായി അധിവസിച്ചുവരുന്നില്ല. ആദിവാസി സമൂഹങ്ങളായ‌ ചെറവര്‍, മാവിലർ എന്നിവരുടേയും കോളനികൾ ഈ പഞ്ചായത്തിൽ ധാരാളമുണ്ട്. 2014-ഇൽ രൂപീകരിച്ച വെള്ളരിക്കുണ്ട് താലൂക്കിലാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

മലയോര പട്ടണമായ പാണത്തൂരിലേക്ക് കർ‍ണാടകയിലെ ബാഗമണ്ഡല, മടിക്കേരി, പുത്തൂർ എന്നീ സ്ഥലങ്ങളിൽ‍‍നിന്നും കർ‍ണാടകയുടെ ബസ്സ് സർ‍വീസുകളുണ്ട്. പാണത്തൂർ, പനത്തടി, കോളിച്ചാൽ എന്നിവയാണ് പ്രധാന ടൗൺ‍ഷിപ്പുകൾ‍‍. ചെറിയ ചെറിയ സ്‍ക്കൂളുകളുണ്ടെങ്കിലും പനത്തടി ഗവൺ‍മെന്റ് ഹയർ‍‍ സെക്കണ്ടറി സ്‍ക്കൂളാണ് പഞ്ചായത്തിന്റെ വിദ്യാഭാസമേഖലയിലേക്ക് കാര്യാമായ സംഭാവന ചെയ്തുവരുന്നത്. മറ്റു പഞ്ചായത്തുകളിൽ‍പോലും നിരവധി ശാഖകളുള്ള പനത്തടി സർ‍വ്വീസ്‍ സഹകരണ ബാങ്ക് പഞ്ചായത്തിന്റെ സാമ്പത്തികവികസനത്തിന് വഴികാട്ടിയാവുന്നു.

ഭൂപ്രകൃതി

[തിരുത്തുക]

കുന്നും മലകളും നിറഞ്ഞ മലമ്പ്രദേശങ്ങളാണ് അധിക ഭാഗവും. പശ്ചിമഘ‌ട്ടമലനിരകൾ‍‍ കർ‍ണാടകയി‍ൽ‍ നിന്നും ഈ പഞ്ചായത്തിനെ വേർ‍‍തിരിക്കുന്നു. വനത്തിലൂടെ മുപ്പത്തിയെട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ‍‍ തലക്കാവേരി(കാവേരിനദിയുടെ ഉദ്ഭവസ്ഥാനംയെന്ന കർ‍‍ണാടകയിലെ സുപ്രസിദ്ധ ടൂറിസ്‍റ്റുകേന്ദ്രത്തിലെത്താനാവും. പ്രസിദ്ധമായ റാണിപുരം ടൂറിസ്‍റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ്. സമുദ്രനിരപ്പിൽ‍‍ നിന്നും ഏറെ ഉയർ‍‍ന്ന പ്രദേശമാണിത്. മാടത്തുമലയെന്ന പേരിൽ അറിയപ്പെട്ടുവന്നിരുന്ന ഈ പ്രദേശം, കോട്ടയം രൂപത കുടിയേറ്റത്തിനായി കോടോത്തുകുടുംബത്തിൽ നിന്നും വാങ്ങിക്കുകയും സ്ഥലത്തിനു റണിപുരമെന്ന പേരു നൽകുകയും ചെയ്‌തു. കുരുമുളക്, റബർ‍‍, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണു പ്രധാന കൃഷിയിനങ്ങൾ‌.

കോളനികൾ

[തിരുത്തുക]

പനത്തടി പഞ്ചായത്തിൽ നിരവധി കോളനികൾ ഉണ്ട്. അവയുടെ പേരുകൾ താഴെകൊടുക്കുന്നു. പനത്തടി പഞ്ചായത്തിൽ ചെറിയ കോളനികളും ഒറ്റയ്ക്കു നിൽക്കുന്ന നിരവധി ആദിവാസി വീടുകളും ഈ പട്ടികയിൽ പെടുത്തിയിട്ടില്ല.

കോളനികൾ
1) നെല്ലിത്തോട് 2) കുറുഞ്ഞി 3) പെരുതടി 4) പുള്ളിങ്കോച്ചി
5) ചെമ്പം‌വയൽ 6) കുണ്ടുപ്പള്ളി 7) മാപ്പിളച്ചേരി 8) കടമല
9) മാട്ടക്കുന്ന് 10) ഓട്ടമല 11) ചാമുണ്ഡിക്കുന്ന് 12) തുമ്പോടി
13) താണിക്കാൽ 14) ഘടിക്കാൽ 15) കാപ്പിത്തോട്ടം 16) വെള്ളക്കല്ല്
17) അച്ചമ്പാറ 18) പുത്തൂരടുക്കം 19) പുളിയാർകൊച്ചി 20) ഉതിരക്കളം
21) വാതിമാടി

വിശ്വാസങ്ങളും ആചാരങ്ങളും

[തിരുത്തുക]

നിരവധി അമ്പലങ്ങളും കൃസ്‍ത്യൻ‍‍ പള്ളികളും മുസ്ലീം പള്ളികളും ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ഈ പഞ്ചായത്തിലുണ്ട്. റാണിപുരത്തിനടുത്തുള്ള പെരുതടി മഹാദേവക്ഷേത്രവും ചെറുപനത്തടിയുള്ള പാണ്ഡ്യാലക്കാവും വളരെ പ്രസിദ്ധങ്ങളാണ്. ഏറെ പ്രസിദ്ധമായ തുളൂർ‍വനമെന്ന അമ്പലം ഈ പഞ്ചായത്തിലെ പാണത്തുരിനടുത്ത് കർ‍‍ണാടക വനമേഖലയോടു ചേർ‍‍ന്നു സ്ഥിതി ചെയ്യുന്നു. പ്രധാന ടൗണുകളിലെല്ലാം തന്നെ പള്ളികളുണ്ട്. ഗിരിവർ‍ഗ സമൂഹമായ മറാഠികൾ‍‍ക്ക് അവരുടേതായ ആചാരാനുഷ്‍ഠാനങ്ങളും വിശ്വാസങ്ങളും ആണുള്ളത്. ഭാഷയിലും സംസ്‍കാരത്തിലും ഇന്നും അവർ‍‍ തനിമ നിലനിർ‍‍ത്താൻ‍‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊക്കെ തന്നെയും കടുത്ത ഭീഷണിയെ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണിന്നു പോയിക്കൊണ്ടിരിക്കുന്നത്. പുതിയ തലമുറ ഇത്തരം ആചാരാനുഷ്‍ഠാനങ്ങൾ‍‍ക്കു നേരെ മുഖം തിരിഞ്ഞു നിൽ‍‍ക്കുകയാണ്.

ഇതും കാണുക

[തിരുത്തുക]
  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ‌