Jump to content

കോളിച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു മലയോര പട്ടണം ആണ് കോളിച്ചാൽ. കോളിച്ചാൽ മുൻപ് ഹോസ്ദുർഗ് താലൂക്കിൽ ആയിരുന്നു, നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിലാണ്. ഒരു പാലത്തിന്റെ രണ്ടു ഭാഗത്തായി ആണ് ഈ ചെറിയ പട്ടണം നിലകൊള്ളുന്നത്. കിഴക്കേ ഭാഗത്ത്‌ പനത്തടി, പടിഞ്ഞാറു ഭാഗത്ത് കല്ലാർ പഞ്ചായത്ത് എന്നിവ. കാഞ്ഞങ്ങാടാണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയും മറ്റൊരു പ്രധാന സംസ്ഥാന പാതയായ മലയോര ഹൈവേയും ഇവിടെ സംഗമിക്കുന്നു.

ഗതാഗതം

[തിരുത്തുക]

കോളിച്ചാൽ പാണത്തൂർ ബന്തടുക്ക സുള്ളിയ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലേക്ക് കർണ്ണാടകയിലെ സുള്ള്യ വഴിയോ ബാഗമണ്ഡല വഴിയോ എളുപ്പം എത്തിച്ചേരാം. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ മംഗലാപുരത്തും കോഴിക്കോടും ഉണ്ട്.


"https://ml.wikipedia.org/w/index.php?title=കോളിച്ചാൽ&oldid=4111670" എന്ന താളിൽനിന്ന് ശേഖരിച്ചത്