Jump to content

പനത്തടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Panathady
village
ചന്ദ്രഗിരി പുഴ - പനത്തടിയിൽ നിന്നുള്ള ദൃശ്യം
ചന്ദ്രഗിരി പുഴ - പനത്തടിയിൽ നിന്നുള്ള ദൃശ്യം
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ22,307
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL- 60

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പനത്തടി. [1] പനത്തടി പഞ്ചായത്തിലാണ് ഈ ഗ്രാമം വരുന്നത്. സമീപത്തുള്ള മുനിസിപ്പാലിറ്റി കാഞ്ഞങ്ങാട്, 36 കിലോമീറ്റർ അകലെ ആണ്. കേരള - കർണാടക അതിർത്തിയായ പാണത്തൂർ നിന്നും 8 കിലോമീറ്റർ ദൂരമേ ഉള്ളൂ പനത്തടിയിലേക്ക്. രാഷ്ട്രീയപരമായി പനത്തടി വരുന്നത് ഹോസ്ദുർഗ് നിയമനിർമ്മാണ സഭയിലാണ്.

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം 22307 ആണ് ആകെയുള്ള ജനസംഖ്യ. അതിൽ 11200 പുരുഷന്മാരും 11107 സ്ത്രീകളും ആണ്. [1]

മലയാളമാണ് ഇവിടെ സംസാരഭാഷ. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ എന്നീ മത വിഭാഗത്തിലുള്ളവരാണ് ഇവിടെ കൂടുതലായുള്ളത്. അത് കൂടാതെ മാവിലൻ, മലവേട്ടുവൻ, കുടിയാൻ, മറാട്ടി എന്നീ ഗോത്ര വിഭാഗത്തിൽപെട്ടവരും പനത്തടിയിലുണ്ട്.

സാമ്പത്തികം

[തിരുത്തുക]

പനത്തടിയിൽ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. നെല്ല്, റബ്ബർ, വാഴ, തേങ്ങ, അടയ്ക്ക് എന്നിവയാണ് കൃഷിയിനങ്ങൾ. പനത്തടി നിന്നും 8 കിലോമീറ്റർ അകലെ റാണിപുരം എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമമാണ് പനത്തടിയിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുന്നത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

പനത്തടി ഭൂമിശാസ്ത്രപരമായി മലമ്പ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് ഇത് വരുന്നത്.

വിദ്യാഭ്യാസം

[തിരുത്തുക]

പനത്തടിയിൽ ഒരു ഹയർസെക്കന്ററി സ്കൂളും (ജി എച്ച് എച്ച് എസ്, ബളാംതോട്) ചില പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

ഗതാഗതം

[തിരുത്തുക]

ഈ ഗ്രാമം പാണത്തൂർ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂർ നിന്നും സുള്ള്യ വഴി മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ എത്താനുള്ള എളൂപ്പവഴി ഉണ്ട്. കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കോഴിക്കോടും വിമാനത്താവളങ്ങളുമുണ്ട്.

കാലാവസ്ഥ

[തിരുത്തുക]

300 സെന്റിമീറ്ററിൽ കൂടുതൽ മഴ ഒരു വർഷത്തിൽ പനത്തടിയിൽ ലഭിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പനത്തടി&oldid=4111671" എന്ന താളിൽനിന്ന് ശേഖരിച്ചത്