ആയിറ്റി
Jump to navigation
Jump to search
ആയിറ്റി | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kasaragod |
സമയമേഖല | IST (UTC+5:30) |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിറ്റി. ഇതു ഒരു പുഴയോര പ്രദേശമാണ്. നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ പെടുന്ന സ്ഥലമാണിത്.
സ്ഥാനം[തിരുത്തുക]
തൃക്കരിപ്പൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു കീഴിലാണ് ഈ സ്ഥലം.
യാത്രാ സൗകര്യങ്ങൾ[തിരുത്തുക]
തൃക്കരിപ്പൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം ഇവിടെയെത്താം. ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നിവയാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ. പയ്യന്നൂർ ...മെട്ടമ്മൽ...പടന്ന...ചെറുവത്തൂർറോഡ് ഇതു വഴിയാണ് കടന്നു പോകുന്നത്. അതിനാൽ പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിൽ നിന്നും ബസ് മാർഗ്ഗം ഇവിടെയെത്താം. ഒരു ബോട്ട് ജെട്ടിയുണ്ട്. മാവിലാ കടപ്പുറം, വലിയപറമ്പ എന്നിവിടങ്ങളിലേക്ക് ജല യാത്രയുമാവാം.
പ്രധാന സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ[തിരുത്തുക]
- ആയിറ്റി ഇസ്ലാമിയ ഏ എൽ പി സ്കൂൾ
- ആയിറ്റി ജുമാ മസ്ജിദ്
ആകർഷണങ്ങൾ[തിരുത്തുക]
- ആയിറ്റി കാവ്
- മനോഹരമായ പുഴയോരം