Jump to content

വെളളാപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളാപ്പ്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
സമയമേഖല IST (UTC+5:30)
കോഡുകൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ഒരു ചെറു ഗ്രാമമാണ് വെള്ളാപ്പ്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു കീഴിലാണ് ഈ സ്ഥലം.

സ്ഥാനം

[തിരുത്തുക]

തൃക്കരിപ്പൂർ ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ ഇടയിലക്കാടിനു സമീപമായുള്ള പുഴയോര പ്രദേശമാണ്.

ഗതാഗതം

[തിരുത്തുക]

തൃക്കരിപ്പൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. പയ്യന്നൂർ - പടന്ന - ചെറുവത്തൂർ റോഡിലായതിനാൽ പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിൽ നിന്നും ബസ്സ് മാർഗ്ഗവും ഇവിടെയെത്താം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃക്കരിപ്പൂർ ആണ്.

സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ

[തിരുത്തുക]
  • വെള്ളാപ്പ് ജുമാ മസ്ജിദ്
  • മീലിയാട്ട് സുബ്രഹ്മണ്യൻ കോവിൽ
  • ഹോമിയോ ഡിസ്പെൻസറി

ആകർഷണീയത

[തിരുത്തുക]

മനോഹരമായ പുഴയോരം

"https://ml.wikipedia.org/w/index.php?title=വെളളാപ്പ്&oldid=2661427" എന്ന താളിൽനിന്ന് ശേഖരിച്ചത്