കല്യോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ പെട്ട ഒരു സ്ഥലമാണ് കല്യോട്ട്. കോടോം ബേളൂർ പഞ്ചായത്തുമായി അടുത്തുകിടക്കുന്ന ഒരു സ്ഥലം കൂടിയാണിത്. മലയാളസിനിമാ സംവിധായകനായ വൈശാഖിന്റെ ജന്മസ്ഥലം കല്യോട്ടാണ്. ഇരിയയ്ക്കും കല്യോട്ടിനും ഇടയിൽ കാട്ടുമാടം എന്ന പ്രദേശത്ത് വരുന്ന സത്യസായിഗ്രാമം ഏറെ പ്രത്യേകതകളോടെ തുടങ്ങുകയാണ്.[1] 33 വീടുകൾ ഇവിടെ പണിതുകൊണ്ടിരിക്കുന്നു. പണികൾ കഴിഞ്ഞ 3 വീടുകൾ സമർപ്പിച്ചു കൊണ്ട് ഉദ്ഘാടനം നടത്തിയത് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ആണ്. കാഞ്ഞിരടുക്കം കേന്ദ്രീകരിച്ച് സത്യസായിഗ്രാമം സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ വരുന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്നു. എൻഡോസൾഫാൻ ബാധിതരേയും അർബുദബാധിതരേയും ചികിത്സിക്കാനായി തുടങ്ങിയ ഈ ആശുപത്രി 2016 -ഇൽ ഗവണ്മെന്റ് മാറി വന്നപ്പോൾ അല്പം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ഈ ആശുപത്രിയിൽ പണം സ്വീകരിക്കുന്ന സംവിധാനമേ ഇല്ല എന്ന നിലയിലാണ് കാര്യങ്ങൾ നടക്കുന്നത്. കല്യോട്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം എൻഡോസൾഫാൻ പാക്കേജിൽ നബാർഡ് സഹായത്തോടെയാണ് നിർമ്മിച്ചത്.[2]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  1. കല്യോട്ട് ഗവണ്മെന്റ് ഹൈകൂൾ
  2. ഉർസുലൈൻ പബ്ലിക്ക് സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  1. സെന്റ് ജോർജ് ചർച്ച് കല്യോട്ട്
  2. അയ്യപ്പസ്വാമി അമ്പലം ഇരിയ

അവലംബം[തിരുത്തുക]

  1. ദീപികാ വാർത്ത
  2. "മാതൃഭൂമി വാർത്ത". മൂലതാളിൽ നിന്നും 2021-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-11.
"https://ml.wikipedia.org/w/index.php?title=കല്യോട്ട്&oldid=3802809" എന്ന താളിൽനിന്ന് ശേഖരിച്ചത്