വലിയപറമ്പ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയപറമ്പ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°9′2″N 75°8′29″E, 12°7′39″N 75°9′7″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾഇടയിലെക്കാട്, ഒരിയര, തയ്യിൽ കടപ്പുറം, മാടക്കാൽ, ഉദിനൂർ കടപ്പുറം, കന്നുവീട് കടപ്പുറം, പട്ടേൽ കടപ്പുറം, പടന്ന കടപ്പുറം, വലിയപറമ്പ, പന്ത്രണ്ടിൽ, ബീച്ചാരകടപ്പുറം, മാവിലാകടപ്പുറം, വെളുത്തപൊയ്യ
വിസ്തീർണ്ണം16.4 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ11,917 (2001) Edit this on Wikidata
• പുരുഷന്മാർ • 5,621 (2001) Edit this on Wikidata
• സ്ത്രീകൾ • 6,296 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.4 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G140605
വലിയപറമ്പു കടലോരത്തെ സൂര്യാസ്തമയം

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലുക്കിലെ ഒരു തീരദേശ ദ്വീപാണ് വലിയപറമ്പ്. കവ്വായി കായലാണ് ഇതിനെ കരയിൽ നിന്നും വേർതിരിക്കുന്നത്. ചെറുവത്തൂരിൽ നിന്നും 5 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ആയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 16.14 സ്ക്വയർ കിലോമീറ്റർ ആണ് വിസ്തീർണ്ണം. കൃഷിയും മത്സ്യ ബന്ധനവുമാണ് പ്രധാന വരുമാനം. വലിയപറമ്പ് ഗ്രാമപഞ്ചായത്തിനു കീഴിൽ 13 വാർഡുകളാണുള്ളത്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

നാലു നദികളാൽ സമ്പന്നമാണ് ഈ ദ്വീപ്. ഒരു വലിയ മത്സ്യബന്ധന കേന്ദ്രവുമാണ്.

വിദ്യാഭ്യാസം[തിരുത്തുക]

ഏഴു പ്രൈമറി സ്കൂളുകളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്.

ഗതാഗതം[തിരുത്തുക]

മാവിലാ കടപ്പുറം പാലം കടന്നോ ബോട്ടുകൾ മാർഗ്ഗമോ കരയിൽ എത്താം ചെറുവത്തൂർ ആണ് തൊട്ടുത്ത റെയിൽ‌വേ സ്റ്റേഷൻ. മംഗലാപുരം എയർപോർട്ടിലേക്ക് ഏകദേശം 100 കിലോമീറ്ററും കോഴിക്കോട് എയർപോട്ടിലേക്ക് ഏകദേശം 150 കിലോമീറ്ററുമുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Korakandy, Ramakrishnan (2005). Coastal Zone Management: A Study of the Political Economy of Sustainable Development. Gyan Publishing House. പുറം. 300. ISBN 9788178353036. ശേഖരിച്ചത് 14 March 2017.