തൈക്കടപ്പുറം
തൈക്കടപ്പുറം | |
അപരനാമം: തൈക്കടപ്പുറം ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Neeleswaram" does not exist | |
12°14′19″N 75°06′25″E / 12.238707°N 75.106822°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭരണസ്ഥാപനം(ങ്ങൾ) | നീലേശ്വരം നഗരസഭ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
671314 ++467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കടൽത്തീരം |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയോടു് ചേർന്നു് നീലേശ്വരം നഗരസഭയിൽ ജനങ്ങൾ തിങ്ങിവസിക്കുന്ന ഒരു കടലോര ഗ്രാമമാണു് തൈക്കടപ്പുറം.
നീലേശ്വരം നഗരസഭയിലെ 25-ആം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണിതു്. നീലേശ്വരം രാജവംശത്തിന്റെ കീഴിലായിരുന്നു തൈക്കടപ്പുറം. ഏ.ഡി 1293-നു മുമ്പുതന്നെ വിദേശരാജ്യങ്ങളുമായി ഇവിടെ വാണിജ്യബന്ധങ്ങൾ നിലനിന്നിരുന്നു. വിസ്താരമായ ഒരു പ്രദേശമാണ് തൈക്കടപ്പുറം. അഴിത്തല വരെ അത് വ്യാപിച്ചു കിടക്കുന്നു. കൊട്ട്രച്ചാൽ, കണിച്ചിറ, കടിഞ്ഞിമൂല,പുറത്തേക്കൈ എന്നീ വിവിധ സ്ഥലങ്ങൾ തൈക്കടപ്പുറത്തിന്റെ ഭാഗമാണ്.
വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കുവാൻ വേണ്ടി കേരള ഫോറസ്റ്റ് വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്നതിനായി പ്രകൃതിസ്നേഹികളുടെ സംരംഭമായ നെതൽ ക്ലബ്ബ് ഇവിടെ രൂപീകരിച്ചിട്ടുണ്ട്
ആരാധനാലയങ്ങൾ
[തിരുത്തുക]നിരവധി ആരാധനാലയങ്ങൾ തൈക്കടപ്പുറത്തുണ്ട്. തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനം, പുറത്തേക്കൈ ശ്രീകൃഷ്ണക്ഷേത്രം, കൊട്ട്രച്ചാൽ കൊടുങ്ങല്ലൂർ ക്ഷേത്രം, കടപ്പുറത്തു ഭഗവതിക്ഷേത്രം, ആലിങ്കൽ ഭദ്രകാളി ക്ഷേത്രം തുടങ്ങിയവ താരതമ്യേന പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ തന്നെ. നിരവധി അയ്യപ്പ മഠങ്ങളും മുത്തപ്പമഠങ്ങളും പത്തോളം മുസ്ലീം പള്ളികളും തൈക്കടപ്പുറത്തിന്റെ വിവിധഭാഗങ്ങളിലായിട്ടുണ്ട്.