ചെറുവത്തൂർ
Cheruvathur | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | Kasaragod | ||
ജനസംഖ്യ • ജനസാന്ദ്രത |
24,504 (1991—ലെ കണക്കുപ്രകാരം[update]) • 1,334/km2 (3,455/sq mi) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം | 18.37 km² (7 sq mi) | ||
കോഡുകൾ
|
Coordinates: 12°19′00″N 75°04′59″E / 12.3167°N 75.083°E കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പട്ടണമാണ് ചെറുവത്തൂർ. കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയായി ആണ് ചെറുവത്തൂർ സ്ഥിതിചെയ്യുന്നത്. വികസിച്ചുവരുന്ന ഒരു പട്ടണമാണ് ചെറുവത്തൂർ. പല ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും ഉള്ള ജനങ്ങൾക്ക് പുറം നാടുമായുള്ള ഏക വാഹന മാർഗ്ഗം ചെറുവത്തൂർ ബസ്സ്റ്റാന്റ് ആണ്. ഇവിടെ നിന്നും കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും, കയ്യൂർ, ചീമേനി, പടന്ന, മാടക്കര തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.
പ്രശസ്ത കവി-പണ്ഡിത കുടുംബമായ കുട്ടമത്ത് കുന്നിയൂർ കുടുംബം ചെറുവത്തൂരാണ്. കുട്ടമത്ത് അംശത്തിലുള്ള കുന്നിയൂർ കുടുംബം മലയാള സാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുള്ള പല പ്രഗൽഭരെയും സംഭാവന ചെയ്തിട്ടുണ്ട്.
ചെറുവത്തൂരുള്ള ‘വീരമല‘ മലകളിൽ ഒരു ഡച്ച് കോട്ട നിലനിൽക്കുന്നു. ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്.
ദേശീയപാത 17 ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. മംഗലാപുരം-ചെറുവത്തൂർ പാതയായ ഇത് മംഗലാപുരത്തുനിന്നും തുടങ്ങി ചെറുവത്തൂർ എത്തുന്നതു വരെ തീരദേശത്തുകൂടി ആണ് നിർമ്മിച്ചിരിക്കുന്നത്.
ചരിത്രം[തിരുത്തുക]
ഒരുകാലത്ത്, കദംബരുടേയും , വിജയനഗര സാമ്രാജത്വത്തിന്റേയുംകീഴിലായിരുന്ന, ഈ പ്രദേശത്തിനു് വേണ്ടി വിജയനഗരരാജാക്കൻമാരും കോലത്തിരിയും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്നു്, കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ , നീലേശ്വരം രാജവംശത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട അള്ളടം രാജ്യത്തിന്റെ ഭാഗമായി ഈ പ്രദേശം മാറി. 1565-ൽ വിജയനഗര സാമ്രാജ്യം തകർന്നതോടെ ചെറുവത്തൂർ, ഇക്കേരി നായ്ക്കന്മാർ ഭരിച്ച തുളുനാടിന്റെ കീഴിലാായി.[1]
സർക്കാർ സ്ഥാപനങ്ങൾ[തിരുത്തുക]
ആശുപത്രികൾ[തിരുത്തുക]
- ചെറുവത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം
വിദ്യാലയങ്ങൾ[തിരുത്തുക]
- കുട്ടമത്ത് ഗവ.ഹൈയർ സെക്കൻ്ററി സ്കൂൾ, ചെറുവത്തൂർ
- ഗവൺമെൻ്റ് വെൽഫെയർ യു.പി. സ്കൂൾ, ചെറുവത്തൂർ
പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Cheruvathur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം[തിരുത്തുക]