Jump to content

ദേശീയപാത 66 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയപാത 17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൂട്ട് വിവരങ്ങൾ
നീളം1,622 km (1,008 mi)
പ്രധാന ജംഗ്ഷനുകൾ
വടക്ക് അവസാനംപൻവേൽ, മഹാരാഷ്ട്ര
 NH 48 in Panvel

NH 166 in Pali
NH 748 in Panaji
NH 366 in Cortalim
NH 566 in Verna
NH 52 in Ankola
NH 69 in Honnavar
NH 169 A in Udupi
NH 79 in Mangalore
NH 169 in Mangalore
NH 766 in Kozhikode
NH 966 in Ramanattukara
NH 966A in Cheranelloor in Kochi
NH 544 Edapally in Kochi
NH 966B in Kundannoor Kochi
NH 183A Titanium Jn in Kollam
NH 183 High School Jn in Kollam
NH 744 Chinnakada in Kollam

NH 944 in Nagercoil
തെക്ക് അവസാനംകന്യാകുമാരി, തമിഴ്നാട്
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾMaharashtra: 482 km (300 mi)
Goa: 139 km (86 mi)
Karnataka: 280 km (170 mi)
Kerala: 669 km (416 mi)
Tamil Nadu: 56 km (35 mi)
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Panvel - Ratnagiri - Sindhudurg - Panaji - Karwar - Udupi - Mangalore - Kasaragod - Kannur - Kozhikode - Ponnani - Kochi - Alapuzha - Kollam - Trivandrum - Kanyakumari
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 48NH 44

ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 66 (മുൻപ് ദേശീയപാത 17;ഒപ്പം ദേശീയപാത 47-ന്റെ കുറച്ചുഭാഗവും).[1] പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത കന്യാകുമാരി, നാഗർകോവിൽ, പദ്മനാഭപുരം, വിളവങ്കോട് വഴി പാറശാലയിൽ വച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിൻറെ പടിഞ്ഞാറൻ തീരത്തുകൂടി കടന്നുപോകുന്ന പാത പിന്നീട് മഞ്ചേശ്വരം വഴി കർണ്ണാടകയിലേക്ക് കടക്കുന്നു. കേരളത്തിലാണ് ഈ ദേശീയപാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ളത്. പിന്നീട് മംഗലാപുരം, ഉഡുപ്പി, മർഗ്ഗാവ്, സംഗമേശ്വർ‍ വഴി മുംബൈയ്ക്ക് അടുത്തുള്ള പൻവേൽ വരെ പോകുന്നു.

മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1622 കിലോമീറ്റർ (1008 മൈൽ) നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ ദേശീയപാതയാണ്.[2] ഈ പാതയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും ഇടുങ്ങിയതും കേരളത്തിലൂടെ കടന്നുപോകുമ്പോൾ ആയിരുന്നു. എന്നാൽ 2024 ജൂലായ് 26-ലെ കണക്കനുസരിച്ച്, കേരളത്തിൽ നാഷണൽ ഹൈവേ 66 (NH 66) വീതികൂട്ടൽ പദ്ധതി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, 2025 നവംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 45 മീറ്റർ വീതിയും ആറുവരിപ്പാതയുമുള്ള ഹൈവേയ്ക്ക് മൊത്തം 66,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.   കാസർഗോഡിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കാരോട് വരെയുള്ള 23 റീച്ചുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു, 2024 ജൂലൈയിൽ ആറെണ്ണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു.  ബാക്കിയുള്ള 17 റീച്ചുകൾ ഇപ്പോഴും നിർമ്മാണത്തിലാണ്. നിരവധി കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളുമൊക്കെ ഈ പദ്ധതിക്കായി ഏറ്റെടുത്ത് പൊളിക്കേണ്ടി വന്നു.നിലവിൽ കേരളം കണ്ട ഏറ്റവും വലിയ റോഡ് വികസനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാന പട്ടണങ്ങളെയും ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി പൂർത്തിയാക്കുമ്പോൾ ഗതാഗതകുരുക്ക് ഒഴിവാകുന്നത്തിനോടൊപ്പം അപകടങ്ങളും കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 1 ഫെബ്രുവരി 2016. Retrieved 24 സെപ്റ്റംബർ 2010.
  2. http://www.walkthroughindia.com/walkthroughs/15-longest-national-highways-india-new-highway-number/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദേശീയപാത_66_(ഇന്ത്യ)&oldid=4109972" എന്ന താളിൽനിന്ന് ശേഖരിച്ചത്