കാഞ്ചൻഗംഗ, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാഞ്ചൻ‌ജംഗ, കാസർഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഞ്ചൻ‌ജംഗ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാഞ്ചൻ‌ജംഗ (വിവക്ഷകൾ) എന്ന താൾ കാണുക. കാഞ്ചൻ‌ജംഗ (വിവക്ഷകൾ)

കേരളത്തിലെ കാസർഗോഡ് ജില്ല ആസ്ഥാനത്തു നിന്നും 18 കിലോമീറ്റർ അകലെ, കാറഡുക്ക ഗ്രാമത്തിലാണ് കാഞ്ചൻ ജംഗ എന്ന പ്രശസ്തമായ കലാഗ്രാമം. കാസർഗോഡ് നിന്നും സുള്ളിയ (സുള്ള്യ) റോഡിലേക്കുള്ള വഴിയിലാണ് ഈ കലാഗ്രാമം. പ്രശസ്ത ചിത്രകാരനായ പി.എസ്. പുണിഞ്ചിത്തായ ആണ് ഈ കലാഗ്രാമം സ്ഥാപിച്ചത്. ഇവിടെ ചിത്രകാരന്മാർക്കും മറ്റു കലാകാരന്മാർക്കും താമസിച്ച് കലാപ്രവർത്തനം നടത്താം.

സ്ഥാനം[തിരുത്തുക]

കാസറഗോഡ് - ചെർക്കള - ജാൽസൂർ റോഡിൽ (ദേശീയപാത 55)18 കിലോമീറ്റർ അകലെ ശാന്തിനഗർ (12ആം മൈൽ) എന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കാസർഗോഡ് റെയിൽ‌വേ സ്റ്റേഷൻ
  • കാസർഗോഡ് പട്ടണത്തിൽ നിന്നും ഇവിടേക്ക് ബസ്സും ടാക്സിയും ലഭിക്കും.
"https://ml.wikipedia.org/w/index.php?title=കാഞ്ചൻഗംഗ,_കാസർഗോഡ്&oldid=3316737" എന്ന താളിൽനിന്ന് ശേഖരിച്ചത്