ഇടനീർ മഠം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു സാംസ്കാരിക കേന്ദ്രമാണ് ഇടനീർ മഠം. കാസർഗോഡ് ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റർ വടക്കു കിഴക്കായി ആണ് ഇടനീർ മഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യ സമ്പ്രദായമാണ് ഈ മഠം പിന്തുടരുന്നത്. ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം. ഇടനീരിലെ സ്വാമിജിസ് ഹൈസ്കൂളും എടനീർ ഹയർ സെക്കൻഡറി സ്കൂളും നടത്തുന്നത് ഇടനീർ മഠം ആണ്

ഐതിഹ്യം[തിരുത്തുക]

ഐതിഹ്യപ്രകാരം, വടക്കേ മഠം സ്വാമിയാർ എന്ന സ്വാമികൾക്ക് തൃച്ചമ്പ്രം പടിഞ്ഞാറേ മഠത്തിൽ താമസിക്കുന്ന കാലത്ത് കാശിയിൽ പോകാൻ ആഗ്രഹമുണ്ടായി. കാസർഗോഡ് വഴി സഞ്ചരിക്കാൻ തീരുമാനിച്ച അദ്ദേഹത്തെ ഇടനീരുള്ള ഒരു പാൽക്കാരന്റെ കുടുംബം ചാതുർമാസ്യ സമയത്ത് വിഷ്ണുമംഗലത്ത് ക്ഷേത്രത്തിൽ താമസിക്കുവാൻ ക്ഷണിച്ചു. ചാതുർമാസ്യത്തിനു ശേഷം കാശിയിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങിയ അദ്ദേഹത്തെ പാൽക്കാരനും ശാന്തിക്കാരുടെ കുടുംബവും സ്ഥിരമായി ഇവിടെ താമസിക്കുവാൻ നിർബന്ധിച്ചു. പാൽക്കാരുടെ കുടുംബങ്ങൾ അദ്ദേഹത്തിനു കുറച്ച് സ്ഥലം ദാനമായി നൽകി. ശാന്തിക്കാരൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ശാന്തിക്കാരന്റെ ഒരു കുടുംബാംഗത്തിന് സ്വാമികളുടെ സഹായത്തോടെ സന്യാസം സിദ്ധിച്ചു. ഇങ്ങനെയാണ് ഇടനീർ മഠം രൂപം കൊണ്ടത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇടനീർ_മഠം&oldid=3915097" എന്ന താളിൽനിന്ന് ശേഖരിച്ചത്