എൻമകജെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻമകജെ

പെർള

ഗ്രാമം
CountryIndia
StateKerala
DistrictKasaragod
വിസ്തീർണ്ണം
 • ആകെ78.23 കി.മീ.2(30.20 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ26,824
 • ജനസാന്ദ്രത340/കി.മീ.2(890/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL- 14

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് എൻമകജെ. ഇതിന്റെ കാര്യനിർവഹണ തലസ്ഥാനം പെർളയാണ്.[1] കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലായി എൻമകജെ ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം. മുമ്പ് ഇത് കുമ്പള അതിർത്തിയിലായിരുന്നു. ഇവിടെ മുമ്പുണ്ടായിരുന്ന കുംമ്പള രാജാക്കൻമാർ കരം പിരിവിൻറെ ചുമതല ചില കുടുംബക്കാർക്ക് നൽകിയിരുന്നു. ഇവിടെയുള്ള മറാട്ട, രാജാവൂർ എന്നീ ജാതിക്കാർ മഹാരാഷ്ട്രയിൽ നിന്ന് കുടിയേറിയവരാണ്.[2]

സ്വാതന്ത്രസമര-ദേശീയപ്രസ്ഥാനത്തിലെ പ്രശസ്തർ[തിരുത്തുക]

ബി. ദേവപ്പ ആൾവ, കാർയാഡു കൃഷ്ണഭട്ട്, ദെയ്യംതോടി ബീരുശെട്ടി, സർപമലെ ഗോപാലകൃഷ്ണഭട്ട, സർപംഗള രാമഭട്ട, ബി. സുബ്രായപൈ, പഡെഗ്രാമ പട്ടേൽ ആനംഭരായ തുടങ്ങിയവർ സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത പ്രധാന വ്യക്തികളാണ്. ബി ദേവപ്പ ആൾവ എന്ന വ്യക്തി കുമ്പളെ ഗാന്ധി എന്ന് അറിയപ്പെടുകയും ചെയ്തിരുന്നു. വർത്തജെ വെങ്കരമണഭട്ട് നല്ലൊരു സാമൂഹ്യ പ്രവർത്തകനായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ രംഗം, ഹരിജനോദ്ധാരണം, മദ്യ നിരോധനം, നുൽ നുൽപ്പ്, നെയ്ത്ത് തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങൾ പെർലത്ത് പ്രചരിപ്പിച്ചിരുന്നു. യക്ഷഗാന കലയിൽ പ്രശസ്തരായ ബലിപ നാരായണ ഭാഗവതർ ശേണി ഗോപാലകൃഷ്ണ ഭട്ട് മുതലായവരും ഇതേ സ്തലത്തുള്ളവർ തന്നെ. [2]

ജനസംഖ്യ[തിരുത്തുക]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം എൻമകജെയിലെ ആകെ ജനസംഖ്യ 11,773 ആണ്. അതിൽ 5,932 പേർ പുരുഷന്മാരും 5,841 പേർ സ്ത്രീകളും ആണ്.[1]

ഗതാഗതം[തിരുത്തുക]

കൂടുതൽ കുന്ന് പ്രദേശമായത് കൊണ്ട് റോഡ് ഗതാഗതം വളരെ പ്രയാസമാണ്. എൻമകജെ റോഡ് മംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേയുമായി ബന്ധപ്പെട്ടു കിടക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരമാണ്. വിമാനത്താവള സൗകര്യം മംഗലാപുരത്തുണ്ട്. മിക്ക ഇടങ്ങളിലും കാൽനട റോഡ്കളാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ കാളവണ്ടികളിലായിരുന്നു യാത്ര. ബ്രട്ടീഷുകാരുടെ ഭരണകാലത്താണ് മിക്കവാറും റോഡുകൾ നിർമ്മിക്കപ്പെട്ടത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • എസ് എൻ എച്ച് എസ് പെർള
  • എസ് എസ് എച്ച് എസ് എസ് കാട്ടുകുക്കെ

ഭാഷ[തിരുത്തുക]

വിവിധ ഭാഷകൾ ഉപയോഗിക്കുന്നുണ്ട് ഈ പ്രദേശത്ത്. മലയാളം, കന്നട, തുളു, കൊങ്കണി എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. കുടിയേറി വന്ന തൊഴിലാളികൾ ഹിന്ദിയും തമിഴും സംസാരിക്കുന്നു. കാസർഗോഡിന്റെ ഭാഗമായ മഞ്ചേശ്വരം നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

കീടനാശിനി വിതച്ച വിനാശം[തിരുത്തുക]

1975 മുതൽ എൻമകജെയിൽ നിയന്ത്രണാതീതമായി എന്റോസൾഫാൻ എന്ന കീടനാശിനി തോട്ടങ്ങളിൽ പ്രയോഗിച്ചിരുന്നു. ഇത് വളരെയധികം ജനങ്ങളുടെ മരണത്തിന് കാരണമാകുകയും ഒട്ടേറെപേരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ചെയ്തു. 4000 ത്തോളം മരണം കാസർഗോഡ് ജില്ലയിലെ എൻമകജെയിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നു.[3][4] എൻമകജെയിലെ പാട്രെ ഗ്രാമത്തിലാണ് ഏറ്റവും കൂടുതൽ എന്റോസൾഫാൻ ബാധിച്ചത്. ഈ ഗ്രാമം കശുമാവിൻ തോട്ടങ്ങളാൽ ചുറ്റപ്പെട്ട് നിൽക്കുന്നതാണ് അതിന്റെ പ്രധാന കാരണം. [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.{{cite web}}: CS1 maint: others (link)
  2. 2.0 2.1 "കേരളസർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്".
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-11.
  4. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2011-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-11.
  5. ":Heal Toxics:". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-11.
"https://ml.wikipedia.org/w/index.php?title=എൻമകജെ&oldid=3802225" എന്ന താളിൽനിന്ന് ശേഖരിച്ചത്