Jump to content

ഗോവിന്ദ പൈ സ്മാരകം, ഗിളിവിണ്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോവിന്ദ പൈ സ്മാരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കന്നഡ സാഹിത്യത്തിലെ പ്രമുഖനായ ഗോവിന്ദ പൈ (ജനനം - 1883, മരണം - 1963)യുടെ സ്മാരകം കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ്. കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. മദ്രാസ് സർക്കാർ അദ്ദേഹത്തിന് കവിശ്രേഷ്ഠൻ (പോയെറ്റ് ലോറേറ്റ്) എന്ന പദവി സമ്മാനിച്ചു. ഒരു ഇന്ത്യൻ ദേശീയവാദിയും ചരിത്രകാ‍രനും നാടകകൃത്തും ഭാഷാപണ്ടിതനുമായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ മഞ്ചേശ്വരത്തെ വീട് ഒരു സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു.[1] മഞ്ചേശ്വരത്തുള്ള സർക്കാർ കോളേജിന് എം.ഗോവിന്ദ പൈയുടെ പേരു നൽകി കേരള സർക്കാർ കവിയുടെ സ്മരണ നിലനിർത്തുന്നു.[2] ഗോവിന്ദ പൈയുടെ 125ആം പിറന്നാൾ ആഘോഷത്തിൻറെ സദവസരത്തിൽ 'ഗിളിവിണ്ടു' എന്ന സംരംഭത്തിന് തുടക്കം കുറിക്കുകയുണ്ടായി. കേന്ദ്ര സർക്കാറും കേരള സർക്കാറും കർണാടക സർക്കാറും ചേർന്നാണ് ഈ സംരംഭത്തിനു ചുമതലയെടുക്കുന്നത്. രണ്ട് കോടിയോളം ചെലവു വരുന്ന പദ്ധതിയിൽ ആംഫിതിയേറ്റർ, ഗ്രന്ഥശാല, കലാമൂല്യമുള്ള വസ്തുക്കൾ പ്രദർശിപ്പിക്കാനുള്ള സ്ഥലം, കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാനുള്ള സ്ഥലവും പുരാവസ്തു ഗവേഷണത്തിന് വേണ്ട സൌകർയവും ഒരുക്കുന്നുണ്ട്.[3] ഈ സംരംഭത്തിന് പ്രധാന ധനസഹായം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പരേഷൻ ആണ്.[4]


ചിത്രശാല

[തിരുത്തുക]

ഉഡുപ്പിയിലെ മഞ്ചേശ്വര ഗോവിന്ദ പൈ സംശോധന കേന്ദ്രത്തിലുള്ള കലാകൃതികൾ

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Foundation Stone Laid for 'Gilivindu Project' at Manjeshwar". Archived from the original on 2015-09-23. Retrieved 2021-08-13.
  2. M. Thirumaleshwara Bhat; Neerkaje Thirumaleshwara Bhat (1 January 1993). Govind Pai. Sahitya Akademi. ISBN 978-81-7201-540-4. Retrieved 23 July 2013.
  3. "Foundation Stone Laid for 'Gilivindu Project' at Manjeshwar". Archived from the original on 2015-09-23. Retrieved 2021-08-13.
  4. "Poet's house to get an upgrade".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]