കോട്ടഞ്ചേരി മല
ദൃശ്യരൂപം
(കൊട്ടാഞ്ചേരി മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ.[1] കാഞ്ഞങ്ങാടിന് ഏകദേശം 45 കിലോമീറ്റർ കിഴക്കായി മലയോര പട്ടണമായ കൊന്നക്കാടിന് അടുത്താണ് ഈ മല. ഒരു വിനോദസഞ്ചാര കേന്ദ്രവും സാഹസിക മലകയറ്റത്തിനായി ഉള്ള ഒരു നല്ല സ്ഥലവുമാണ് ഇവിടം. കുടക്, ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരി ഇവിടെനിന്നും അടുത്താണ്. കോട്ടഞ്ചേരി മല, കുമ്പൻ മല, പന്ന്യാർ മല, കാന്തൻപ്പാറ എന്നീ കുന്നുകൾ കോട്ടയുടെ ആകൃതിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ കോട്ടഞ്ചേരി എന്ന പേര് ലഭിച്ചു. കാസർകോട് ജില്ലയിലെ കൊന്നക്കാട് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് കോട്ടഞ്ചേരി മലനിരകൾ.