Jump to content

ചീമേനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീമേനി
പട്ടണം
Country India
Stateകേരളം
Districtകാസർഗോഡ്
ജനസംഖ്യ
 (2001)
 • ആകെ8,032
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671 313
വാഹന റെജിസ്ട്രേഷൻKL-60
Nearest cityകാഞ്ഞങ്ങാട്
Lok Sabha constituencyകാസർഗോഡ്
Vidhan Sabha constituencyതൃക്കരിപ്പൂർ

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ചെറു പട്ടണമാണ് ചീമേനി.

ജനസംഖ്യ

[തിരുത്തുക]

ഇന്ത്യയിൽ 2001 ഇൽ നടന്ന സെൻസസ് പ്രകാരം ചീമേനിയിലെ ജനസംഖ്യ 8032 ആണ്. അതിൽ 3805 പുരുഷന്മാരും 4227 സ്ത്രീകളും ആണ്.

വിദ്യാഭ്യാസം

[തിരുത്തുക]

ചീമേനിയിൽ അറിയപ്പെടുന്ന ഒരു സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ഉണ്ട്.[1]. കൂടാതെ കമ്പ്യൂട്ടർ സയൻസ്,, ഇലക്ട്രോൺക്സ്, സിവിൽ, ഇലക്ട്രിക്കൽ എന്നീ കോഴ്സുകൾ ഉള്ള എഞ്ചിനീയറിംഗ് കോളേജും ചീമേനിയിൽ സ്ഥിതി ചെയ്യുന്നു.[2]

സൈബർ പാർക്ക്

[തിരുത്തുക]

സർക്കാർ ചീമേനിയിൽ ഐ ടി പാർക്ക് തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിനായി നീക്കിവച്ചിരിക്കുന്ന 100 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നു.

ഗതാഗതം

[തിരുത്തുക]

ഇവിടുത്തെ റോഡ് വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ 66 ലേക്കാണ് പ്രവേശിക്കുന്നത്. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന ചെറുവത്തൂർ ആണ്. മംഗലാപുരം പിന്നേ കണ്ണൂർ എയർപ്പോർട്ടുകളൂണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-06. Retrieved 2016-10-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-24. Retrieved 2016-10-03.
"https://ml.wikipedia.org/w/index.php?title=ചീമേനി&oldid=3712798" എന്ന താളിൽനിന്ന് ശേഖരിച്ചത്