മാലോം
ദൃശ്യരൂപം
കാസർഗോഡ് ജില്ലയിലെ ബളാൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന മലയോര പ്രദേശമാണ് മാലോം. ബളാൽ ഗ്രാമ പഞ്ചായത്തിന്റെ നെടുംതൂണായ ഈ പ്രദേശത്താണ് പേര് കേട്ട മാലോം കൂലോം എന്ന അമ്പലം സ്ഥിതി ചെയ്യുന്നത്. കിഴക്ക് മാറി വള്ളിക്കടവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ. ഹയർ സെക്കന്ററി സ്കൂള്‍, മാലോത്ത് കസബ സ്കൂൾ എന്നിവ മാലോത്തിന്റേയും സമീപ പ്രദേശങ്ങിളിലേയും വിദ്യാഭ്യാസപരമായ മുന്നേറ്റത്തിൽ കാര്യമായ പങ്കുവഹിച്ചു വരുന്നു. പൊതുവേ കാർഷികമേഖലയിൽ പണിയെടുക്കുന്നവരാണിവിടുത്തെ ജനങ്ങൾ. വിവിധയിനം കാർഷികവിളകൾ ഉല്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മാലോം. കേരളത്തിലെ കൂർഗ് എന്നും മാലോം അറിയപെടുന്നു.വിവിധ മതവിഭാഗങ്ങൾ ഒത്തൊരുമയിൽ ജീവിക്കുന്ന ഒരു പ്രദേശം കൂടി ആണ് മാലോം
മലയോര ഹൈവേ കടന്നുപോകുന്ന സ്ഥലം കൂടി ആണ് മാലോം (വഴി.. ചുള്ളി - കോളിച്ചാൽ)