മുള്ളേരിയ, കാസർഗോഡ്
മുള്ളേരിയ | |
---|---|
Town | |
Country | India |
State | കേരള |
District | കാസർഗോഡ് |
• ഭരണസമിതി | കാറഡ്ക ഗ്രാമപഞ്ചായത്ത് |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671543 |
Telephone code | 04998 |
വാഹന റെജിസ്ട്രേഷൻ | KL-14 |
Nearest city | Kasaragod |
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മുള്ളേരിയ.[1] കാറഡ്ക പഞ്ചായത്തിലാണ് മുള്ളേരിയ സ്ഥിതി ചെയ്യുന്നത്. കാസർഗോഡ് പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും കുമ്പളയിൽ നിന്നും 30 കിലോമീറ്ററും അകലെയാണ് മുള്ളേരിയ. പ്രധാനമായും കാർഷിക വരുമനത്തെ ആശ്രയിച്ചാണ് ജനതയുടെ ജീവിതനിലവാരം പോകുന്നത്. കവുങ്ങ് കൃഷി, തെങ്ങ് കൃഷി, റബർ കൃഷി മുതലായവയാണു പ്രധാന കാർഷികമേഖല. ഇവിടെ വിവിധ ഭാഷകൾ സംസാരിക്കുന്നു.കന്നഡ,മലയാളം,തുളു, മറാഠി,കൊങ്കണി മുതലായ ഭാഷകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്.കൂടാതെ സമൂഹത്തിലെ വിവിധ ജാതി മതസ്ഥർ ഈ ഭാഷകളുടെ മാറിയരൂപങ്ങൾ ഉപയോഗിക്കുന്നു.
ഭൂപടം
[തിരുത്തുക]ഗതാഗതം
[തിരുത്തുക]കാസർഗോഡ് ഭാഗത്തേകുള്ള പ്രധാന പടിഞ്ഞാറൻ റോഡ് മംഗലാപുരവുമായി ബന്ധപ്പെട്ട് കിടക്കുന്ന നാഷണൽ ഹൈവേ 66 ലേക്കാണ് പ്രവേശിക്കുന്നത്. ഈ റോഡ് വടക്ക് മംഗലാപുരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ കിഴക്ക് കർണ്ണാടകയിലെ സുള്ള്യ വഴി മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ എത്താനുള്ള എളുപ്പവഴിയുമാണ്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാസർഗോഡ് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളസൗകര്യവും ലഭ്യമാണ്. വിനോദസഞ്ചാരകേന്ദ്രമായ കർണ്ണാടകയിലെ കുടക് ഇവിടെനിന്നും 90 കിലോമീറ്റർ മാത്രം അകലെയാണ്. കുടകിലെ മെർക്കാറയിലേയ്ക്ക് ഇതുവഴി ബസ് സർവീസുണ്ട്.
കടന്നുപോകുന്ന പ്രധാന റോഡുകൾ
[തിരുത്തുക]- ബദിയഡുക്ക - മുള്ളേരിയ റോഡ്
- പൈക്ക - മുള്ളേരിയ റോഡ്
- കാസർഗോഡ് - സുള്ള്യ - ജാൽസൂർ റോഡ്
- മുള്ളേരിയ - ബെള്ളൂർ റോഡ്
മുള്ളേരിയ വഴി കടന്നുപോകുന്ന കെ എസ് ആർ ടി സി ബസുകളുടെ സമയം
[തിരുത്തുക]- കാസർഗോഡ് - മേഡിക്കേരി (കാസർഗോഡ് നിന്ന് 08.50)
- മെഡിക്കേരി - കാസർഗോഡ് (മെഡിക്കേരി നിന്ന് 9.50 എ എം)
- കാസർഗോഡ് - മേഡിക്കേരി (കാസർഗോഡ് നിന്ന് 06.20 പി. എം)
- മെഡിക്കേരി - കാസർഗോഡ് (മെഡിക്കേരി നിന്ന് 6.50 പി. എം)
ഭാഷ
[തിരുത്തുക]മലയാളവും തുളുവും കന്നഡയും ഇവിടുത്തെ ജനങ്ങൾ പ്രാദേശിക ഭാഷയായി ഉപയോഗിക്കുന്നു. ഹിന്ദുസ്ഥാനി, മറാഠി തുടങ്ങിയ ഭാഷകളും കൊറഗഭാഷ മുതലായ ആദിവാസിഭാഷകളും സംസാരിക്കുന്നവർ ഇവിടെയുണ്ട്.
വിദ്യാലയങ്ങളും കലാലയങ്ങളും
[തിരുത്തുക]- ജി വി എച്ച് എച്ച് എസ്, മുള്ളേരിയ
- ജി എച്ച് എസ്, ആദൂർ
- വി എച്ച് എസ് ഇ, കാറഡുക്ക
- എ യു പി എസ് മുള്ളേരിയ
- ടാഗോർ കോളേജ്
- വിദ്യാശ്രീ മുള്ളേരിയ
പ്രധാന സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- കാറഡ്ക വില്ലേജ് ഓഫീസ്
- കാറഡ്ക പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ലൈബ്രറി
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൃഷി ഓഫീസ്
- മൃഗാശുപത്രി
- കേരള വൈദ്യുത ബോർഡ് ലിമിറ്റഡ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- കാനറ ബാങ്ക്
- കോർപ്പറേഷൻ ബാങ്ക്
- കേരള ഗ്രാമീൺ ബാങ്ക്
- കേരള ബാങ്ക്
- കാടകം സർവ്വീസ് സഹകരണ ബാങ്ക്
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.