നീലേശ്വരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീലേശ്വരം
അപരനാമം: പൈതൃക നഗരി
Kerala locator map.svg
Red pog.svg
നീലേശ്വരം
12°17′N 75°06′E / 12.28°N 75.1°E / 12.28; 75.1
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ നീലേശ്വരം നഗരസഭ
'
വിസ്തീർണ്ണം 26.23ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 39,752
ജനസാന്ദ്രത 1515/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671314
+0467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മന്ദംപുറത്തു് കാവു്

ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Neeleswaram" does not exist

നീലേശ്വരം
Location of നീലേശ്വരം
നീലേശ്വരം
Location of നീലേശ്വരം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
സമയമേഖല IST (UTC+5:30)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)
കോഡുകൾ

Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E / 12.30000; 75.09000

നീലേശ്വരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലേശ്വരം (വിവക്ഷകൾ) എന്ന താൾ കാണുക. നീലേശ്വരം (വിവക്ഷകൾ)

കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായ നീലേശ്വരം കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ മുൻപന്തിയിലായതിനാൽ [അവലംബം ആവശ്യമാണ്] ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് നീലേശ്വരം അറിയപ്പെടുന്നത്. കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. നീലകണ്‌ഠേശ്വരം ലോപിച്ചാണ് നീലേശ്വരം എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്. നീലേശ്വരത്ത് ശിവ പ്രതിഷ്‌ഠ നടത്തിയ നീലമഹർഷിയുടെ പേരിൽ നിന്നാണ് നീലേശ്വരം ഉണ്ടായതെന്ന വാദം കൂടി നിലവിലുണ്ട്. കായലും, കടലും, മലയും, വയലും കൊണ്ട് സമ്പന്നമാണ് നീലേശ്വരം. മലബാറിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ കോട്ടപ്പുറം ഹൗസ്‌ബോട്ട്‌ ടെർമിനലും, അഴിത്തലയും ഓർച്ച ബോട്ടിങ് എന്നിവ നീലേശ്വരത്താണ് സ്ഥിതിചെയ്യുന്നത്. ആനച്ചാൽ ജുമാ മസ്ജിദ്, നീലേശ്വരം ടൗൺ ജുമാമസ്ജിദ്,ഓർച്ച ജുമാ മസ്ജിദ് തളിയിൽ ശിവ ക്ഷത്രം മന്ദംപുറത്ത് കാവ് എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ. നീലേശ്വരം കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവർത്തിക്കുന്നു. മലബാറിലെ പ്രധാന നഗരസഭകളിൽ ഒന്നാണ് നീലേശ്വരം. ചെറുവത്തൂർ, മടിക്കൈ, കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ തുടങ്ങിയ ഗ്രാമങ്ങൾ നീലേശ്വരത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.     

Nileswar kotaram8.jpg

ചരിത്രം

നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടോടുകൂടിയേ വ്യക്തമാകുന്നുള്ളു. ഈ കാലയളവിൽ നീലേശ്വരവും പരിസരപ്രദേശങ്ങളും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നീല മഹർഷി തപസ്സിരുന്ന സ്ഥലമായിരുന്നതിനാൽ നീലേശ്വരം എന്ന പേർ വന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ പ്രദേശത്തെ പ്രസിദ്ധമായ തളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നീല കണ്ഠേശ്വരനിൽ (ശിവൻ) നിന്ന് നീല കണ്ഠേശ്വരം എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞ് നീലേശ്വരമായി രൂപാന്തരപ്പെട്ടതാണെന്നും പറയപ്പെടുന്നു. നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം നീലേശ്വരം രാജവംശത്തിന്റെ സാംസ്കാരിക പൈതൃകവുമായി ഇഴചേർന്നു നിൽക്കുന്നു. കോലത്തിരി രാജവംശത്തിന്റെയും സാമൂതിരി രാജവംശത്തിന്റെയും സങ്കലനമാണ് നീലേശ്വരം രാജവംശം. കോലത്തിരി രാജവംശത്തിലെ അഭ്യാസ നിപുണനായ ഒരു രാജകുമാരൻ ഔദ്യോഗിക സന്ദർശനാർത്ഥം സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ സാമൂതിരി രാജാവിന്റെ മരുമകളുമായി അനുരാഗത്തിലാവുകയും ഇതറിഞ്ഞ സാമൂതിരി കോലത്തിരിയുമായുള്ള രാഷ്ട്രീയ ചങ്ങാത്തം അവസാനിപ്പിച്ച് സൈനികാക്രമണം തുടങ്ങുകയും ചെയ്തു. നവദമ്പതിമാരോട് സാമൂതിരിക്കുള്ള ശത്രുത മനസ്സിലാക്കിയ കോലത്തിരി തന്റെ അധീനതയിലുള്ള കോലത്തു നാടിന്റെ വടക്കേ അറ്റത്ത് നീലേശ്വരം ആസ്ഥാനമായുള്ള ഗ്രാമങ്ങൾ ഇവർക്ക് നൽകി മൂവായിരം പടയാളികളെ സംരക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തു. നീലേശ്വരം രാജവംശത്തിന്റെ ചരിത്രം ഇവിടെ നിന്ന് ആരംഭിക്കുന്നു. കോഴിക്കോട് തളിയിൽ ശിവ ക്ഷേത്രത്തിൽ ആരാധന നടത്തി ശീലിച്ച രാജകുമാരിക്കുവേണ്ടി ആചാരാനുഷ്ഠാനങ്ങളുമായി നീലേശ്വരം തളിയിൽ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയോടെ കർണ്ണാടകത്തിൽ ഇക്കേരി നായ്ക്കൻമാർ പ്രബല രാഷ്ട്രീയ ശക്തികളായി മാറി. അവർ തുടർച്ചയായി നീലേശ്വരം ആക്രമിച്ചപ്പോൾ ഇക്കേരി ഭരണാധികാരി ശിവപ്പനായ്ക്കിന് കപ്പം കൊടുക്കുവാൻ നീലേശ്വരം രാജാവ് നിർബന്ധിതനാവുകയും ചെയ്തു. ശിവപ്പനായ്ക്കിനുശേഷം അധികാരമേറ്റെടുത്ത സോമശേഖര നായ്ക്ക് 1735-ഓടെ നീലേശ്വരം പൂർണ്ണമായും കീഴടക്കി. ഐതിഹാസികമായ ഈ വിജയത്തിന്റെ സ്മരണയ്ക്കായി ഇക്കേരി രാജാവ് ഒരു വിജയസ്തംഭം സ്ഥാപിക്കുകയും ചെയ്തു. മൈസൂർ പ്രദേശത്ത് ഹൈദരാലിയുടെ രാഷ്ട്രീയാധിപത്യത്തോടെ നീലേശ്വരം പ്രദേശം മൈസൂർ സുൽത്താനായ ഹൈദരാലിയുടേയും പിന്നീട് ടിപ്പു സുൽത്താന്റെയും അധീനതയിലായി. ശ്രീരംഗപട്ടണഉടമ്പടി പ്രകാരം കവ്വായിപ്പുഴ വരെയുള്ള മലബാർ പ്രദേശം ടിപ്പു സുൽത്താൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 1792-ൽ വിട്ടുകൊടുത്തുവെങ്കിലും 1799-ൽ ടിപ്പു സുൽത്താന്റെ വീരമൃത്യുവിനുശേഷം മാത്രമേ നീലേശ്വരവും മറ്റു പ്രദേശങ്ങളും ഇംഗ്ലീഷുകാരുടെ അധീനതയിൽ വന്നു ചേർന്നുള്ളു. ഇവിടത്തെ ക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ, വൈരജാതൻ, മന്ദംപുറത്ത് ഭഗവതി, ആര്യക്കര ഭഗവതി, മുച്ചിലോട്ട് ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, കേണമംഗലത്ത് ഭഗവതി, പാലോട്ട് ദൈവം, വിഷ്ണുമൂർത്തി, പുതിയ ഭഗവതി, പുലിയുർ കണ്ണൻ, പുലിയുർ കാളി, ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടൻ ദൈവം, ഗുളികൻ, കാലിച്ചാൻ തെയ്യം, മുത്തപ്പൻ, തിരുവപ്പന, പാലന്തായി കണ്ണൻ തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടാറുണ്ട്. നീലേശ്വരം പള്ളിക്കരയിലെ ജന്മിയായിരുന്ന കുറുവാടൻ നായനാരുടെ കാലിച്ചെറുക്കനായ ഈഴവനായ കണ്ണൻ തെയ്യക്കോലമായി മാറിയ കഥ ഈ പ്രദേശത്തെ ഈഴവരുടെ സാമൂഹ്യചരിത്രവുമായി അഭേദ്യമായി കെട്ടു പിണഞ്ഞു കിടക്കുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തന കേന്ദ്രം കൂടിയായിരുന്നു നീലേശ്വരം. 1927 ഒക്ടോബർ 28-ന് മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധിക്ക് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ രാജാസ് ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു. അതിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മഹാത്മജി തീവണ്ടിയിൽ വെച്ച് സ്വന്തം കൈപ്പടയിൽ എഴുതി കൈമാറിയ ആശംസ നീലേശ്വരത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവർണ്ണരേഖയാണ്. വിത്തിട്ടവർ വിളയെടുക്കണം എന്ന മുദ്രാവാക്യം ഉയർത്തിയ കർഷകസംഘം പാലായി എന്ന സ്ഥലത്ത് നടത്തിയ കർഷക സമരമായിരുന്നു പാലായി വിളവെടുപ്പ് സമരം (1940). ഈ കർഷക പ്രക്ഷോഭം തന്നെയാണ് കയ്യൂർ കർഷകസമരത്തിന് വഴി തെളിച്ചത്. 1949 ഏപ്രിലിൽ നീലേശ്വരത്ത് നടന്ന ഇരുപതാമത് സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം ഈ പ്രദേശത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. സമ്മേളന നഗരിയെ നോക്കി നീലേശ്വരത്തെ ധവളേശ്വരം എന്ന് കവികൾ വിശേഷിപ്പിക്കുകയുണ്ടായി. 1980-ൽ നീലേശ്വരത്ത് നടന്ന മഹാകവി കുട്ടമത്ത് ജന്മശതാബ്ദി ആഘോഷപരിപാടികളും 1970-ൽ നടന്ന വടയന്തൂർ കഴകം പെരുങ്കളിയാട്ടവും, 1990-ൽ നടന്ന പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടവും എല്ലാം നീലേശ്വരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിലെ നാഴികക്കല്ലുകളായി നിലനിൽക്കുന്നു. 1957-ൽ ലോകത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റുപേപ്പറിലൂടെ അധികാരത്തിലേറിയപ്പോൾ അതിന്റെ അമരക്കാരനായിരുന്ന ഇ.എം.എസിനെ തെരഞ്ഞെടുത്തയച്ച നിയോജക മണ്ഡലം (നീലേശ്വരം ദ്വയാംഗമണ്ഡലം) എന്ന നിലയിൽ നീലേശ്വരം അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചിട്ടുണ്ട് ഏ.ഡി 1293-നു മുമ്പു തന്നെ ഇവിടെ വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നതായി രേഖകൾ പറയുന്നു.

സാമൂഹികചരിത്രം

ഡച്ചുകാർ വാണിജ്യ ഉൽപ്പന്നങ്ങൾ കാര്യങ്കോട് പുഴ വഴി കോട്ടപ്പുറത്ത് എത്തിച്ച്, അവിടെ നിന്നാണ് കയറ്റുമതിചെയ്തിരുന്നത്. [1]

സാംസ്കാരികചരിത്രം

ദേശീയ പ്രസ്ഥാനങ്ങളിലൂടെയും, കർഷക പ്രക്ഷോഭങ്ങളിലൂടെയും ആർജ്ജിച്ചെടുത്ത കരുത്തിൽനിന്നാണ് ഇവിടുത്തെ ജനത ഒരു പുതിയ ജീവിത സംസ്ക്കാരം കെട്ടിപ്പടുത്തത്.

പ്രധാന സ്ഥലങ്ങൾ

 1. നിടുംങ്കണ്ട
 2. പടിഞ്ഞാറ്റംകൊഴുവൽ
 3. മൂലപ്പള്ളി
 4. കിഴക്കൻകൊഴുവൽ
 5. ചാത്തമത്ത്
 6. തൈക്കടപുറം #കടിഞ്ഞിമൂല
 7. കോട്ടപ്പുറം, കാസർഗോഡ്
 8. പള്ളീക്കര
 9. പാലായി
 10. ചിറപ്പുറം
 11. പേരോൽ
 12. കാരിയങ്കോട്
 13. ആനച്ചാൽ
 14. ഓർച്ച
 15. കൊട്ടറച്ചാൽ
 16. കരുവച്ചേരി
 17. തട്ടാചേരി

പ്രധാന വിദ്യാലയങ്ങൾ

 1. രാജാസ് ഹയർ സെക്കന്ററി സ്ക്കൂൾ
 2. കോട്ടപ്പുറം സിഎച്ച്‌ മുഹമ്മദ്‌ കോയ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സക്കൂൾ
 3. സെന്റ് ആൻസ് എ.യു.പി സ്ക്കൂൾ
 4. എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എ.യു.പി സക്കൂൾ
 5. ഗവ.എൽ.പി.സക്കൂൾ പേരോൽ
 6. ഗവ.എൽ.പി.സക്കൂൾ നീലേശ്വരം
 7. രാജാസ്എഎൽ.പി.സക്കൂൾ നീലേശ്വരം
 8. വേണുഗോപാൽ മെമ്മോറിയൽ എ എൽ പി സ്കൂൾ, തൈക്കടപ്പുറം
 9. കേന്ദ്ര വിദ്യാലയം പാലാഴി
 10. കണ്ണൂർ സർവ്വകലാശാല ക്യാമ്പസ്  
 11. സംസ്‌കൃത സർവ്വകലാശാല ക്യാമ്പസ്
 12. നെഹ്‌റു കോളജ്
 13. കാർഷിക കോളജ്
 14. ഗവ വെൽഫയർ എൽ പി സ്‌കൂൾ കടിഞ്ഞിമൂല.

പ്രധാന ആരാധനാലയങ്ങൾ

 1. തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം
 2. മന്ദംപുറത്ത് കാവ്
 3. അഞ്ഞൂറ്റമ്പലം വീരാർ കാവ്
 4. തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം
 5. കുറുന്പ ഭഗവതി ക്ഷേത്രം
 6. കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം
 7. പാലായി അയ്യാങ്കുന്ന് ഭഗവതി ക്ഷേത്രം
 8. കുഞ്ഞിപുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്രം
 9. കുഞ്ഞാലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം
 10. പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം
 11. പള്ളിക്കര ഭഗവതി ക്ഷേത്രം
 12. കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്‌
 13. ഫഖീർ വലിയുല്ലാഹ്‌ ദർഗ കോട്ടപ്പുറം
 14. കോട്ടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം
 15. ആര്യക്കര ഭഗവതി ക്ഷേത്രം
 16. ആലിങ്കീൽ ഭഗവതി ക്ഷേത്രം തൈക്കടപ്പുറം
 17. പാലിച്ചോൻ ദേവസ്ഥാനം കടിഞ്ഞിമൂല
 18. വലികര മഖാം, അഴിത്തല
 19. ആനച്ചാൽ ഖിളർ ജുമാ മസ്ജിദ്
 20. ഓർച്ച ജുമാ മസ്ജിദ്
#CSIജ്യോതി ചർച്ച് 
 1. സെന്റ് പീറ്റേഴ്‌സ് ചർച്ച്

പ്രധാന മുത്തപ്പൻ മ‍‍ഠപ്പുരകൾ

 1. തട്ടാച്ചേരി മുത്തപ്പൻ മ‍‍ഠപ്പുര
 2. തെരുവത്ത് മുത്തപ്പൻ മ‍‍ഠപ്പുര
 3. കൊട്രച്ചാൽ മുത്തപ്പൻ മ‍‍ഠപ്പുര #റയിൽവേ മുത്തപ്പൻ മടപ്പുര

വ്യക്തികൾ

ഇന്ത്യൻ ബാസ്കറ്റ്ബൊൾ താ‍രം ഹരീഷ് കെ നീലേശ്വരം കൊഴുന്തിൽ സ്വദേശിയാണ്. മലയാളത്തിലെ ചലച്ചിത്ര താരമായ കാവ്യാ മാധവ൯ നീലേശ്വരത്താണ് ജനിച്ചത്. ചലച്ചിത്ര താരമായ സനൂഷ നീലേശ്വരത്താണ് ജനിച്ചത്.


ടൂറിസം കേന്ദ്രങ്ങൾ

കോട്ടപ്പുറം

അഴിത്തല

കോട്ടഞ്ചേരി

ഓർച്ച

ചിത്രശാല

ഓർച്ച ബോട്ടിങ്

അവലംബം

 1. നീലേശ്വരം സാമൂഹികചരിത്രം Archived 2014-09-22 at the Wayback Machine. തദ്ദേശസ്വയംഭരണവകുപ്പ് ഔദ്യോഗിക വെബ്സൈറ്റ - നീലേശ്വരം ബ്ലോക്ക് ചരിത്രം.
"https://ml.wikipedia.org/w/index.php?title=നീലേശ്വരം&oldid=3773125" എന്ന താളിൽനിന്ന് ശേഖരിച്ചത്