Jump to content

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്

Coordinates: 12°42′21″N 74°54′08″E / 12.70583°N 74.90222°E / 12.70583; 74.90222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ചേശ്വരം
Map of India showing location of Kerala
Location of മഞ്ചേശ്വരം
മഞ്ചേശ്വരം
Location of മഞ്ചേശ്വരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ജനസംഖ്യ
ജനസാന്ദ്രത
32,097 (2001—ലെ കണക്കുപ്രകാരം)
1,315/കിമീ2 (1,315/കിമീ2)
സ്ത്രീപുരുഷ അനുപാതം 1019 /
സാക്ഷരത 91.22%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 24.4 km² (9 sq mi)
കോഡുകൾ

12°42′21″N 74°54′08″E / 12.70583°N 74.90222°E / 12.70583; 74.90222


കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ 1961 - ൽ രൂപീകൃതമായ പഞ്ചായത്താണ് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് മഞ്ചേശ്വരം ബ്ളോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്നു.24.4 ച.കി.മീ.ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. കൂടാതെ ഒരു കടലോര ഗ്രാമവുമാണ് മഞ്ചേശ്വരം. മംഗലാപുരം പട്ടണത്തിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ശ്രീ അനന്തേശ്വര ക്ഷേത്രം ഇവിടെയാണ്. കശുവണ്ടി ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ചേശ്വരം.

അതിർത്തികൾ

[തിരുത്തുക]
  • തെക്കുഭാഗത്ത് മംഗൽപാടി, മീഞ്ച പഞ്ചായത്തുകൾ
  • കിഴക്ക് വോർക്കാടി, മീഞ്ച പഞ്ചായത്തുകൾ
  • വടക്ക് കർണാടക സംസ്ഥാനം
  • പടിഞ്ഞാറ് അറബിക്കടൽ

വാർഡുകൾ

[തിരുത്തുക]
  1. കണ്വതീർത്ഥ
  2. തുമിനാട്
  3. ഉദ്യാവർ ബയൽ
  4. കുഞ്ചത്തൂർ ബയൽ
  5. ഗെരുകട്ടെ
  6. ഉദ്യാവർ ഗുതു
  7. മച്ചംപാടി
  8. ഉദയവാർ ഗുഡ്ഡെ
  9. ബഡാജെ
  10. അരിമലെ
  11. കനില
  12. വാമഞ്ജൂർ ഗുഡ്ഡെ
  13. വാമഞ്ജൂർ കജെ
  14. ബങ്കര മഞ്ചേശ്വരം
  15. ഗുഡെകേരി
  16. കടപ്പുറം
  17. ബാവുട്ടമൂല
  18. അയ്യർകട്ടെ
  19. കുണ്ടുകൊളകെ
  20. ഉദ്യാവർ
  21. ഉദ്യാവർ മാട[1]

നെല്ല്,തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന കൃഷികൾ. കൂടാതെ മുല്ലപ്പൂവും പഞ്ചായത്തിൽ കൃഷിചെയ്യുന്നുണ്ട്.

ശുദ്ധജലസ്രോതസ്സുകൾ

[തിരുത്തുക]

16-ൽ പരം പൊതു കുളങ്ങളാണ് ശുദ്ധ ജലസ്രോതസ്സുകൾ.

റോഡുകൾ

[തിരുത്തുക]

കാസർഗോഡ് - മംഗലാപുരം ദേശീയപാത -66 ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു.അതോടൊപ്പം തലപ്പാടി - വോർക്കാടി റോഡാണ് പഞ്ചായത്തിലെ മറ്റൊരു പ്രധാന റോഡ്.

അവലംബം

[തിരുത്തുക]
  1. "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.